സൗദിയിൽ താപനില കുത്തനെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
റിയാദിന്റെ കിഴക്കൻ ഭാഗങ്ങളിലും, ഖസീമിലും, വടക്കൻ അതിർത്തി പ്രദേശങ്ങളിലും ബുധനാഴ്ച മുതൽ താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ എത്തും.

റിയാദ്: സൗദിയിൽ താപനില കുത്തനെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. താപനില 50 ഡിഗ്രി വരെ എത്തും, രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.
തിങ്കളാഴ്ച മുതൽ അടുത്ത ശനിയാഴ്ച വരെ രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദിന്റെ കിഴക്കൻ ഭാഗങ്ങളിലും, ഖസീമിലും, വടക്കൻ അതിർത്തി പ്രദേശങ്ങളിലും ബുധനാഴ്ച മുതൽ താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ എത്തും. അടുത്ത ദിവസങ്ങളിൽ മദീനയിലേയും യാംബുവിലേയും ചില ഭാഗങ്ങളിൽ ചൂട് 47 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിക്ക ഗവർണറേറ്റുകളിലും പരമാവധി താപനില 47 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Next Story
Adjust Story Font
16

