സൗദി-ഇന്ത്യ വ്യാപാരം 67 ശതമാനം വർധിച്ചതായി റിപ്പോർട്ട്
സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളിയാണ് ഇന്ത്യ

ഈ വർഷം സൗദി - ഇന്ത്യ വ്യാപാരം 67 ശതമാനം വർധിച്ചതായി റിപ്പോർട്ട്. ഈ വർഷം സൗദിയുടെ ആകെ വിദേശ വ്യാപാരം 1.89 ട്രില്യൺ റിയാലായി ഉയർന്നിട്ടുണ്ട്.ഏഷ്യൻ രാജ്യങ്ങളായ ചൈനയും ഇന്ത്യയും ജപ്പാനുമാണ് സൗദിയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളികൾ.
സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളിയാണ് ഇന്ത്യ. ഈ വർഷം ജനുവരി മുതൽ ഒക് ടോബർഅവസാനം വരെയുള്ള പത്തു മാസക്കാലത്ത് സൗദി, ഇന്ത്യ വ്യാപാരം 16,820 കോടി റിയാലായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 100.8 ബില്യൺ റിയാലായിരുന്നു. 67 ശതമാനം തോതിലാണ് ഈ വർഷം വർധന രേഖപ്പെടുത്തിയത്. ഈ വർഷം ഒക്ടോബർ വരെ സൗദി അറേബ്യ നടത്തിയ വിദേശ വ്യാപാരത്തിന്റെ 8.9 ശതമാനവും ഇന്ത്യയുമായിട്ടായിരുന്നു.
ഈ വർഷം സൗദി അറേബ്യയുടെ വിദേശ വ്യാപാരം 46.8 ശതമാനം തോതിൽ ഉയർന്ന് 1.89 ട്രില്യൺ റിയാലായി. സൗദിയുടെ വിദേശ വ്യാപരത്തിന്റെ 64.5 ശതമാനം പത്തു രാജ്യങ്ങളുമായിട്ടായിരുന്നു. ഈ രാജ്യങ്ങളുമായുള്ള വ്യാപാരം 1.22 ട്രില്യൺ റിയാലായി ഉയർന്നു. ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ പങ്കാളികളായ ഈ രാജ്യങ്ങളുമായുള്ള വ്യാപാരം 45.3 ശതമാനം തോതിൽ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആദ്യത്തെ പത്തു മാസക്കാലത്ത് ഈ രാജ്യങ്ങളുമായി 840.44 ബില്യൺ റിയാലിന്റെ വ്യാപാരമാണ് സൌദി നടത്തിയത്.
Adjust Story Font
16

