കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കനത്ത പിഴ ഈടാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയായി 200,000 റിയാല്‍ വരെയാക്കുമെന്നും സ്ഥാപനം ആറ് മാസത്തോളം അടച്ചുപൂട്ടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി

MediaOne Logo

Web Desk

  • Updated:

    2022-01-13 13:45:04.0

Published:

13 Jan 2022 1:45 PM GMT

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കനത്ത പിഴ ഈടാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം
X

കൊവിഡുമായി ബന്ധപ്പെട്ട മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്ത സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

കച്ചവട സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനാവശ്യമായ ഉപകരണങ്ങളുടെ ഉപയോഗം സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. കൂടാതെ വാക്സിനെടുക്കാത്തവരെയോ വൈറസ് ബാധിതരായവരെയോ സ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിക്കരുത്.

പൊതുജനങ്ങള്‍ക്കാവശ്യമായ സാനിറ്റൈസറുകള്‍ ലഭ്യമാണെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പാക്കണം. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും ജനങ്ങള്‍ പാലിക്കണം. ഉപകരണങ്ങള്‍, ഷോപ്പിങ്, കാര്‍ട്ടുകള്‍, പ്രതലങ്ങള്‍ തുടങ്ങിയവയെല്ലാം വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

5 വരെ ജീവനക്കാരാണ് ജോലി ചെയ്യുന്നതെങ്കില്‍ 10,000 റിയാലും, 6 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് 20,000 റിയാലുമാണ് പിഴ, 50 മുതല്‍ 249 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് 50,000 റിയാലും, 249 ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് 1 ലക്ഷം റിയാല്‍ വരെയുമാണ് ആദ്യ ഘട്ടത്തില്‍ പിഴ ചുമത്തുക.

ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയായി 200,000 റിയാല്‍ വരെയാക്കുമെന്നും സ്ഥാപനം ആറ് മാസത്തോളം അടച്ചുപൂട്ടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

TAGS :

Next Story