Quantcast

മാസ്‌ക് ധരിക്കാത്തവർക്ക് ലക്ഷം റിയാൽ പിഴ;വീണ്ടും മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം

ഇന്ന് 3,852 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും 4,638 പേർക്ക് ഭേദമായതായും കണ്ടെത്തി

MediaOne Logo

Web Desk

  • Published:

    3 Feb 2022 3:56 PM GMT

മാസ്‌ക് ധരിക്കാത്തവർക്ക് ലക്ഷം റിയാൽ പിഴ;വീണ്ടും മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം
X

സൗദിയിൽ മാസ്‌ക് ധരിക്കാത്തവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. 3800ലധികം പേർക്കാണ് ഇന്ന് കോവിഡ് റിപ്പോർട്ട് ചെയ്തത്. 1010 പേരാണ് നിലവിൽ അത്യാസന്ന നിലയിൽ കഴിയുന്നത്. മൂക്കും വായും മൂടത്തക്കവിധം മാസ്്ക് ധരിക്കാത്തവർക്ക് 1,000 റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. കുറ്റം ആവർത്തിക്കുന്നവർക്ക് പിഴ ഇരട്ടിയാക്കും. ഓരോ തവണയും കുറ്റം ആവർത്തിക്കുന്നതിനനുസരിച്ച് പിഴയും ഇരട്ടിയാക്കി ഉയർത്തി ഒരു ലക്ഷം റിയാൽ വരെ ഈടാക്കുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധനയും നടക്കുന്നുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,676 സാമ്പിളുകൾ പരിശോധിച്ചപ്പോൾ, 3,852 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും 4,638 പേർക്ക് ഭേദമായതായും കണ്ടെത്തി. എട്ട് പേർ മാത്രമേ ഇന്ന് ഗുരുതരാവസ്ഥയിലെത്തിയിട്ടുള്ളൂ. ഇതുൾപ്പെടെ 36,150 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Saudi Interior Ministry warns of fines of 1 lakh riyals for not wearing masks

TAGS :

Next Story