Quantcast

സൗദിയിലെ തൊഴിൽ മേഖല സുരക്ഷിതത്വവും പരിരക്ഷയും ഉറപ്പ് നൽകുന്നു: മാനവവിഭവശേഷി മന്ത്രാലയം

പന്ത്രണ്ട് ലക്ഷത്തോളം സ്ഥാപനങ്ങൾ സൗദിയിൽ പ്രവർത്തിക്കുന്നു

MediaOne Logo

Web Desk

  • Published:

    5 May 2024 5:38 PM GMT

Saudi labor sector guarantees safety and security: Ministry of Human Resources
X

ദമ്മാം: സൗദി അറേബ്യയിലെ തൊഴിൽ മേഖലയിൽ ഉയർന്ന സുരക്ഷയും ആരോഗ്യ പരിരക്ഷയും ഉറപ്പ് വരുത്തിയതായി മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഒരു കോടി മുപ്പത് ലക്ഷം പേർ തൊഴിലെടുക്കുന്നതായും പന്ത്രണ്ട് ലക്ഷത്തിലേറെ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നതായും മന്ത്രാലയം വെളിപ്പെടുത്തി. വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് പരിശീലനം നൽകുന്നതിന് എട്ട് ഭാഷകളിലായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചുവരുന്നതായും മന്ത്രാലയം വ്യക്തമാക്കി.

തൊഴിൽ സുരക്ഷയ്ക്കും ആരോഗ്യസംരക്ഷണത്തിനുമായി രൂപം നൽകിയ ദേശീയ പരിവർത്തന പദ്ധതി മേഖലയിൽ ഇലക്ട്രോണിക് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും സംവിധാനിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ചതായി മാനവവിഭവശേഷി മന്ത്രി അഹമ്മദ് അൽറാജിഹി പറഞ്ഞു. രാജ്യത്തെ തൊഴിലിടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങളുടെ നിരക്ക് വലിയ തോതിൽ കുറക്കുന്നതിന് പുതിയ സംവിധാനങ്ങൾ സഹായിച്ചിട്ടുണ്ട്. നേരത്തെ പ്രതിശീർഷ അപകടനിരക്ക് ഒരു ലക്ഷത്തിന് 416 ആയിരുന്നിടത്ത് ഇപ്പോൾ 288 ആയി കുറക്കാൻ ഇത് ഇടയാക്കി. കഴിഞ്ഞ ആറ് വർഷത്തിനിടെ അപകട നിരക്ക് 30.7ശതമാനമായി കുറഞ്ഞു. രാജ്യത്ത് ഗവൺമെൻറ്- സ്വകാര്യ മേഖലകളിലായി ഒരു കോടി മുപ്പ്ത് ലക്ഷം പേരാണ് തൊഴിലെടുക്കുന്നത്. പന്ത്രണ്ട് ലക്ഷത്തിലേറെ സ്ഥാപനങ്ങളിലായാണ് ഇവർ തൊഴിലെടുക്കുന്നത്. വിവിധ രാജ്യക്കാരായ തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് നിലവിൽ എട്ട് ഭാഷകളിലായി പ്രത്യേക തൊഴിൽ പരിശീലനം സംഘടിപ്പിച്ചു വരുന്നുണ്ട്. എന്നാൽ ഇത് നാൽപ്പത് ഭാഷകളിലായി ഉയർത്താനുള്ള പരിശ്രമത്തിലാണെന്നും മന്ത്രി കൂട്ടിചേർത്തു.

TAGS :

Next Story