Quantcast

സൗദിയിൽ ടാക്‌സി ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധം; ഉത്തരവ് പാലിച്ചില്ലെങ്കിൽ 500 റിയാൽ പിഴ

ടാക്‌സി ഡ്രൈവർമാർ തിരിച്ചറിയൽ കാർഡും അണിഞ്ഞിരിക്കണം.

MediaOne Logo

Web Desk

  • Published:

    26 May 2022 4:01 PM GMT

സൗദിയിൽ ടാക്‌സി ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധം; ഉത്തരവ് പാലിച്ചില്ലെങ്കിൽ 500 റിയാൽ പിഴ
X

സൗദി അറേബ്യയിൽ ടാക്‌സി ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാക്കി. ജൂലൈ 12 മുതൽ ഉത്തരവ് പ്രാബല്യത്തിലാകും. ഉത്തരവ് പാലിക്കാത്തവർക്ക് 500 റിയാലാണ് പിഴ.

പുരുഷന്മാർക്ക് രണ്ട് തരത്തിലാണ് യൂണിഫോം. ഒന്നുകിൽ സൗദികളുടെ ദേശീയ വസ്ത്രം. അല്ലെങ്കിൽ ചാര ഷർട്ടും കറുത്ത പാന്റും. ബെൽറ്റും കറുത്തതായിരിക്കണം. വനിതാ ടാക്‌സി ഡ്രൈവർമാർ അബായയോ നീളമുള്ള പാന്റ്‌സും ഷർട്ടുമോ ആണ് ധരിക്കേണ്ടത്. ശേഷം ജാക്കറ്റും ധരിക്കണം. ഉത്തരവ് പ്രാബല്യത്തിലാവുക ജൂലൈ 12 മുതലാണ്.

ടാക്‌സി ഡ്രൈവർമാർ തിരിച്ചറിയൽ കാർഡും അണിഞ്ഞിരിക്കണം. ഇതുവരെ സൗദിയിൽ ടാക്‌സി ഡ്രൈവർമാർക്ക് യൂണിഫോം സംവിധാനമുണ്ടായിരുന്നില്ല.

TAGS :

Next Story