സൗദിയിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു; ഈ മാസം 15 മുതൽ പ്രാബല്യത്തിൽ
തുറസ്സായ സ്ഥലങ്ങളിൽ നേരിട്ട് വെയിലേൽക്കുന്ന നിലയിൽ ജോലിയെടുപ്പിക്കുന്നതിനാണ് വിലക്ക്. ഈ മാസം പതിനഞ്ച് മുതൽ നിയമം പ്രാബല്യത്തിൽ വരും.

റിയാദ്: സൗദിയിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ഉച്ചക്ക് 12 മണി മുതൽ വൈകിട്ട് മൂന്ന് വരെയുള്ള സമയത്തെ പുറംജോലികൾ ചെയ്യിപ്പിക്കുന്നതിന് വിലക്ക് നിലനിൽക്കും. ഈ മാസം 15 മുതൽ സെപ്തംബർ 15 വരെയുള്ള മൂന്ന് മാസക്കാലത്തേക്കാണ് നിയമം പ്രാബല്യത്തിൽ വരിക. മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചത്. രാജ്യത്ത് വേനൽചൂട് കടുത്ത സാഹചര്യത്തിലാണ് നടപടി. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് മൂന്ന് വരെയുള്ള സമയത്ത് പുറം ജോലികൾ എടുപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തും.
തുറസ്സായ സ്ഥലങ്ങളിൽ നേരിട്ട് വെയിലേൽക്കുന്ന നിലയിൽ ജോലിയെടുപ്പിക്കുന്നതിനാണ് വിലക്ക്. ഈ മാസം പതിനഞ്ച് മുതൽ നിയമം പ്രാബല്യത്തിൽ വരും. സെപ്തംബർ പതിനഞ്ച് വരെയുള്ള മൂന്ന് മാസക്കാലത്തേക്കാണ് നിയമം പ്രഖ്യാപിച്ചത്. സ്വകാര്യ മേഖല തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുക, ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക, അപകടങ്ങൾ തടയുക തുടങ്ങിയ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നിയമം കൊണ്ടുവന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. എന്നാൽ അടിയന്തിര അറ്റകുറ്റപണികൾ, പെട്രോളിയം ഗ്യാസ് കമ്പനി ജോലികൾ തുടങ്ങിയവക്ക് നിയമത്തിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം വിഭാഗങ്ങൾക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങളോട് കൂടി ജോലിചെയ്യുന്നതിന് തടസ്സമുണ്ടാകില്ല.
Adjust Story Font
16

