ദാവോസിൽ ആഗോള കമ്പനികളുമായി ഉന്നതതല ചർച്ചകൾ നടത്തി സൗദി ധാതുവിഭവ മന്ത്രി
വേൾഡ് എക്കണോമിക് ഫോറത്തിനിടെയായിരുന്നു കൂടിക്കാഴ്ച

റിയാദ്: സ്വിറ്റ്‌സർലാന്റിലെ ദാവോസിൽ നടക്കുന്ന വേൾഡ് എക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗത്തിനിടെ നിരവധി ഗവൺമെന്റ് ഉദ്യോഗസ്ഥരുമായും ആഗോള കമ്പനികളുടെ നേതാക്കളുമായും ചർച്ചകൾ നടത്തി സൗദി വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദർ അൽ ഖുറൈഫ്. ബെർമുഡ പ്രധാനമന്ത്രി ഡേവിഡ് ബർട്ടുമായി നത്തിയ ദ്വിപക്ഷ കൂടിക്കാഴ്ചയിൽ സംയുക്ത നിക്ഷേപ അവസരങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതും ചർച്ചയായി.
സ്വകാര്യ മേഖലയെ പിന്തുണയ്ക്കുന്ന സർക്കാർ നയങ്ങളുടെ പങ്കും അഡ്വാൻസ്ഡ് മാനുഫാക്ചറിങ് ടെക്‌നോളജികളുടെ വേഗത്തിലുള്ള അംഗീകാരവും WEF-ന്റെ അഡ്വാൻസ്ഡ് മാനുഫാക്ചറിങ് സെന്ററിന്റെ ഡയറക്ടർ ജനറലുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാന വിഷയമായി. സൗദി അറേബ്യയിലെ വാക്സിൻ നിർമാണ മേഖലയിലെ സഹകരണ സാധ്യതകൾ എപ്പിഡെമിക് പ്രിപ്പെയർഡ്നെസ് ഇന്നൊവേഷൻസ് (CEPI) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ പരിശോധിച്ചു.
Adjust Story Font
16

