Quantcast

ഉംറ തീർഥാടകർക്ക് മെച്ചപ്പെട്ട സേവനങ്ങൾ: നുസുക് പ്ലാറ്റ്‌ഫോം ആരംഭിച്ച് സൗദി

പ്രതിവർഷം മൂന്നു കോടിയിലേറെ പേർക്ക് സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം

MediaOne Logo

Web Desk

  • Updated:

    2022-11-19 19:26:29.0

Published:

19 Nov 2022 7:21 PM GMT

ഉംറ തീർഥാടകർക്ക് മെച്ചപ്പെട്ട സേവനങ്ങൾ: നുസുക് പ്ലാറ്റ്‌ഫോം ആരംഭിച്ച് സൗദി
X

ഉംറ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി തയ്യാറാക്കിയ നുസുക് പ്ലാറ്റ് ഫോം ഔദ്യോഗികമായി ആരംഭിച്ചതായി സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി നൂറ്റി ഇരുപത് സേവനങ്ങൾ ആപ്പിലൂടെ ലഭിക്കും. സൗദി ടൂറിസം മന്ത്രാലയവുമായും ടൂറിസം അതോറിറ്റിയുമായും സഹകരിച്ചാണ് നുസുക് പ്ലാറ്റ്‌ഫോം പുറത്തിറക്കിയിരിക്കുന്നത്

ഹജ്ജ് ഉംറ തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചെപ്പെടുത്താനും, അവരുടെ അനുഭവങ്ങൾ സമ്പന്നമാക്കാനുമാണ് നുസുക് പ്ലാറ്റ് ഫോം ആരംഭിച്ചതെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ഉംറ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 75 സേവനങ്ങളും വ്യക്തികൾക്ക് 45 സേവനങ്ങളും നുസുക് പ്ലാറ്റ് ഫോം വഴി ലഭിക്കും. ഉംറ സേവന മേഖലയിൽ പ്രവർത്തിക്കുന്ന പതിനായിരത്തിലേറെ സ്ഥാപനങ്ങളുമായും, 25 സർക്കാർ വകുപ്പുകളുമായും സഹകരിച്ചാണ് ഇതിൻ്റെ പ്രവർത്തനം ക്രമീകരിച്ചിട്ടുള്ളത്.

പ്രതിവർഷം മൂന്നു കോടിയിലേറെ പേർക്ക് സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം. തീർഥാടകരുടെ യാത്ര ബുക്കിംഗ് നടപടികൾ എളുപ്പമാക്കുന്നതിനായി വിസിറ്റ് സൗദി പ്രോഗ്രാമിൻ്റെ സേവനങ്ങളുമായി നുസുക് പ്ലാറ്റ്‌ഫോമിനെ ബന്ധിപ്പിച്ചിരിക്കുന്നു. സൗദിയിലേക്കുള്ള പ്രവേശന വിസ, ഉംറക്കും മദീന സിയാറത്തിനുമുള്ള പെർമിറ്റുകൾ, സൗദിയിലെ ചരിത്ര, പൈതൃക കേന്ദ്രങ്ങളിലേക്കുള്ള യാത ബുക്കിംഗ്, ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻ്റർ തുടങ്ങി 120 ലധികം സേവനങ്ങളാണ് നുസുക് പ്ലാറ്റ് ഫോമിൽ ക്രമീകരിച്ചിട്ടുള്ളത്.

TAGS :

Next Story