ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് പാക്കേജ് ബുക്കിങ് ആരംഭിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം
റമദാൻ ആറിന് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിരുന്നു

റിയാദ്: സൗദി അറേബ്യയിലുള്ള സ്വദേശികൾക്കും വിദേശികൾക്കുമുള്ള ഹജ്ജ് പാക്കേജ് ബുക്കിങ് ആരംഭിച്ചതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. 'നുസുക്' വഴിയോ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ അപേക്ഷകർക്ക് പാക്കേജുകൾ തിരഞ്ഞെടുക്കാവുന്നതാണ്. റമദാൻ ആറിന് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിരുന്നു.
അപേക്ഷകർക്ക് ലഭ്യമായ പാക്കേജുകൾ പരിശോധിച്ച് അനുയോജ്യമായത് തിരഞ്ഞെടുക്കാം. തുടർന്ന് ബുക്കിംഗ് ഇൻവോയ്‌സ് തയ്യാറാക്കി 'സദാദ്' പേയ്‌മെന്റ് സിസ്റ്റം വഴി പണമടയ്ക്കാം. സീറ്റുകൾ കൃത്യമായി ക്രമീകരിക്കുന്നതിനും എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കുന്നതിനുമാണ് ഈ ഡിജിറ്റൽ സംവിധാനം ഒരുക്കിയിരിക്കുന്നത്.
Next Story
Adjust Story Font
16

