Quantcast

പ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ബൂസ്റ്റര്‍ ഡോസ് കാംപയിനുമായി സൗദി ആരോഗ്യ വകുപ്പ്

പ്രതിരോധ കുത്തിവയ്പ്പുകള്‍ ഫലപ്രാപ്തിയിലെത്താനും വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ണത കൈവരിക്കാനും ബൂസ്റ്റര്‍ ഡോസ് എടുക്കന്നതിലൂടെ മാത്രമേ സാധിക്കുകയൊള്ളുവെന്നും മന്ത്രാലയം സൂചിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2021-12-20 12:11:41.0

Published:

20 Dec 2021 5:45 PM IST

പ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ബൂസ്റ്റര്‍ ഡോസ് കാംപയിനുമായി സൗദി ആരോഗ്യ വകുപ്പ്
X

റിയാദ്: കൊറോണ വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുമായി ആരോഗ്യ മന്ത്രാലയം 'ബൂസ്റ്റര്‍ ഡോസ് ഉപയോഗിക്കൂ, സന്തുലിതാവസ്ഥ നിലനിര്‍ത്തൂ' എന്ന പേരില്‍ ബോധവല്‍ക്കരണ കാംപയിനുകള്‍ക്ക് തുടക്കമിട്ടു.

ജനങ്ങളില്‍ നടത്തിയ പ്രതിരോധ കുത്തിവയ്പ്പുകള്‍ ഫലപ്രാപ്തിയിലെത്താനും വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ണത കൈവരിക്കാനും ബൂസ്റ്റര്‍ ഡോസ് എടുക്കന്നതിലൂടെ മാത്രമേ സാധിക്കുകയൊള്ളുവെന്നും മന്ത്രാലയം സൂചിപ്പിച്ചു.

പ്രത്യേകിച്ച് വൈറസിന്റെ ഒമിക്രോണ്‍ പൊലുള്ള വകഭേദങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഒരു ഡോസ് വാക്‌സിന്‍ മാത്രം എടുക്കുന്നത് തീര്‍ത്തും അപര്യാപതമാണെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.

രണ്ടാം ഡോസ് പ്രതിരോധശേഷി ഉയര്‍ത്തുകയും വൈറസിനെ, പ്രത്യേകിച്ച് വൈറസ് വകഭേദങ്ങളെ അകറ്റാന്‍ പര്യാപ്തമായ തലത്തിലേക്ക് ജനങ്ങളുടെ ആരോഗ്യസ്ഥിതിയെ എത്തിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വൈറസ് ബാധമൂലമുണ്ടാകുന്ന സങ്കീര്‍ണതകളില്‍ നിന്നും വേഗത്തില്‍ പടരുന്ന വൈറസ് വകഭേദങ്ങളില്‍നിന്നും സംരക്ഷണമേകുന്നതില്‍ ബൂസ്റ്റ്ര്‍ ഡോസുകള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മന്ത്രാലയം പറയുന്നു.

TAGS :

Next Story