Quantcast

കപ്പൽ നിർമാണം പ്രാദേശികവത്കരിക്കും; ലൂർസൻ ആസ്ട്രേലിയ ഇന്റർനാഷണലുമായി കരാറൊപ്പിട്ട് സൗദി ആഭ്യന്തര മന്ത്രാലയം

ആഭ്യന്തര സുരക്ഷാശേഷി വർധിപ്പിക്കുക, സൈനിക വ്യവസായം വികസിപ്പിക്കുക എന്നിവയാണ് കരാറിൻറെ ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    10 Feb 2026 1:42 PM IST

Saudi Ministry of Interior signs agreement with Lurson Australia International to localize shipbuilding
X

റിയാദ്: റിയാദിൽ നടക്കുന്ന വേൾഡ് ഡിഫൻസ് ഷോയിൽ കപ്പൽ നിർമാണം പ്രാദേശികവത്കരിക്കാനായി ലൂർസൻ ആസ്ട്രേലിയ ഇന്റർനാഷണലുമായി കരാറൊപ്പിട്ട് സൗദി ആഭ്യന്തര മന്ത്രാലയം. അതിർത്തി സുരക്ഷ, കടൽക്കൊള്ള തടയൽ, സമുദ്ര ദുരന്ത നിവാരണം, രക്ഷാപ്രവർത്തനം എന്നിവയ്ക്ക് ഇത് കൂടുതൽ കരുത്തേകും. ആഭ്യന്തര സുരക്ഷ വർധിപ്പിക്കാനായി വിവിധ പ്രാദേശിക അന്തർദേശീയ സ്ഥാപനങ്ങളുമായി ആഭ്യന്തര മന്ത്രാലയം കരാറൊപ്പിട്ടുണ്ട്. ആഭ്യന്തര സുരക്ഷാശേഷി വർധിപ്പിക്കുക, സൈനിക വ്യവസായം വികസിപ്പിക്കുക, തദ്ദേശീയ ഉൽപ്പന്നങ്ങളുടെ പങ്ക് ഉയർത്തുക എന്നിവയാണ് ഈ കരാറുകളുടെ പ്രധാന ലക്ഷ്യം.

സൈനിക വ്യവസായ മേഖലയിൽ തദ്ദേശീയ ഉൽപ്പന്നങ്ങളുടെ വിഹിതം വർദ്ധിപ്പിക്കാനും ചെലവ് കുറയ്ക്കാനുമായി അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസുമായി കരാറിൽ ഒപ്പുവെച്ചു. മലനിരകളിലെയും വനങ്ങളിലെയും തീപിടുത്തം നിയന്ത്രിക്കാൻ ത്രഷ് 710P വിമാനങ്ങൾ വാങ്ങാനും അവയുടെ അറ്റകുറ്റപ്പണികൾക്കായി അഡ്വാൻസ്ഡ് എയർക്രാഫ്റ്റ് ടെക്നോളജി കമ്പനിയുമായി കരാറൊപ്പിട്ടു.

പബ്ലിക് സെക്യൂരിറ്റി വിഭാഗത്തിന്റെ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിനായി ഇംദാദ് സൊല്യൂഷൻസുമായി മന്ത്രാലയം സഹകരിക്കും. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സുമായി ചേർന്ന് വിവരശേഖരണത്തിലും സ്ഥിതിവിവരക്കണക്കുകളിലും സഹകരിക്കാനും ധാരണയായി. കരാറുകളിലൂടെ സുരക്ഷാരം​ഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.

TAGS :

Next Story