Quantcast

സൗദിയിൽ നിന്നും വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന്‍റെ തോത് വർധിച്ചതായി റിപ്പോര്‍ട്ട്

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആറ് ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയത്.സ്വദേശികൾ വിദേശങ്ങളിലേക്കയക്കുന്ന പണത്തിന്‍റെ തോതിലും പ്രകടമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-11-02 15:29:13.0

Published:

2 Nov 2021 3:26 PM GMT

സൗദിയിൽ നിന്നും വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന്‍റെ തോത് വർധിച്ചതായി റിപ്പോര്‍ട്ട്
X

സൗദിയിൽ നിന്നും വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന്‍റെ തോത് വർധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആറ് ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയത്.സ്വദേശികൾ വിദേശങ്ങളിലേക്കയക്കുന്ന പണത്തിന്‍റെ തോതിലും പ്രകടമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ജനുവരി മുതൽ സെപ്തംബർ വരെയുള്ള ആദ്യ ഒമ്പത് മാസങ്ങളിൽ 110.23 ബില്യൺ റിയാലായിരുന്നു സൗദിയിലെ വിദേശികൾ സ്വന്തം നാടുകളിലേക്കയച്ചത്. എന്നാൽ ഈ വർഷം ഇത് ആറ് ശതമാനം വർധന രേഖപ്പെടുത്തി 116.32 ബില്യൺ റിയാലായി ഉയർന്നു. സൗദി സെൻട്രൽ ബാങ്ക് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജൂൺ മാസത്തിൽ 3 ശതമാനത്തിന്‍റേയും ജൂലൈ മാസത്തിൽ 18 ശതമാനത്തിന്‍റേയും കുറവാണ് രേഖപ്പെടുത്തിയതെങ്കിലും, മറ്റു മാസങ്ങളിൽ വർധനവുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ വർഷം ജനുവരി, മാർച്ച്, ഏപ്രിൽ, ഓഗസ്റ്റ് മാസങ്ങളിലാണ് പ്രകടമായ വർധന രേഖപ്പെടുത്തിയത്. അതേ സമയം സ്വദേശികൾ വിദേശങ്ങളിലേക്കയച്ച തുകയുടെ തോത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 36 ശതമാനം ഉയർന്ന് 47 ബില്യൺ റിയാലിലെത്തിയതായും സമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

TAGS :

Next Story