Quantcast

ആത്മവിശ്വാസത്തോടെ സൗദി; എണ്ണ ഇതര ബിസിനസ് കോൺഫിഡൻസ് ഇൻഡക്‌സ് 2.2% ഉയർന്നു

2025 ഡിസംബറിലേതാണ് കണക്ക്

MediaOne Logo

Web Desk

  • Published:

    10 Jan 2026 6:13 PM IST

Saudi non-oil business confidence index rises 2.2%
X

റിയാദ്: സൗദി അറേബ്യയുടെ എണ്ണ ഇതര ബിസിനസ് കോൺഫിഡൻസ് ഇൻഡക്‌സ് 2025 ഡിസംബറിൽ നവംബറിനെ അപേക്ഷിച്ച് 2.2% ഉയർന്നു. 2025 നവംബറിൽ 60.7 പോയിന്റായിരുന്നു. ഇതിൽ നിന്ന് ഡിസംബറിൽ സൂചിക 62 പോയിന്റിലെത്തുകയായിരുന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ (GASTAT) ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എണ്ണ ഇതര മേഖലയിലെ ഭാവി വികസനങ്ങളെക്കുറിച്ചുള്ള ധാരണകളുടെയും പ്രതീക്ഷകളുടെയും അളവുകോലായാണ് GASTAT കോൺഫിഡൻസ് ഇൻഡക്‌സിനെ നിർവചിക്കുന്നത്.

2025 ഡിസംബറിൽ പ്രധാന മേഖലകളിൽ എണ്ണ ഇതര ബിസിനസ് കോൺഫിഡൻസ് ഇൻഡക്‌സ് മെച്ചപ്പെട്ടുവെന്ന് GASTAT പറയുന്നു. വ്യാവസായിക മേഖല 2.7% ഉയർന്ന് 62.2 പോയിന്റിലെത്തി. സേവന മേഖല 2.3% ഉയർന്ന് 62 പോയിന്റിലെത്തി. നിർമാണ മേഖല 1.8% മുന്നേറി. ഇങ്ങനെ മൊത്തത്തിലുള്ള സൂചിക 2.2% ഉയർന്ന് 62 പോയിന്റിലെത്തി.

TAGS :

Next Story