Quantcast

പുതുപ്പള്ളിയിലെ പ്രചരണത്തിൽ സാന്നിധ്യമറിയിച്ച് സൌദി ഒഐസിസി

MediaOne Logo

Web Desk

  • Published:

    2 Sept 2023 12:31 AM IST

പുതുപ്പള്ളിയിലെ പ്രചരണത്തിൽ   സാന്നിധ്യമറിയിച്ച് സൌദി ഒഐസിസി
X

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൻറെ അവസാനഘട്ട പ്രചരണത്തിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി ചാണ്ടി ഉമ്മനുവേണ്ടി വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ഒഐസിസി നേതാക്കൾ ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ മണ്ഡലത്തിലുടെനീളം പ്രചരണത്തിൽ സജീവമായി. ഭവന സന്ദർശനം, വാഹന പ്രചരണ ജാഥ, അനൗൺസ്മെൻറ് എന്നിങ്ങനെയായി പ്രചരണ രംഗത്ത് ഒഐസിസി/ഇൻകാസ് നേതാക്കൾ സജീവമാണ്.

വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഒഐസിസി നേതാക്കളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുവാൻ പുതുപ്പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൻറെ ചുമതല ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിനും ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് സജി ഔസേഫിനുമാണ് ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള നൽകിയിരിക്കുന്നത്. കോൺഗ്രസ്സ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയായിരുന്നു ഒഐസിസി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൻറെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒഐസിസിയുടെ നിലവിലെ ഭാരവാഹികളെ കൂടാതെ, പ്രവാസം മതിയാക്കി നാട്ടിലുള്ള മുൻ ഭാരവാഹികളും പുതുപ്പള്ളിയിൽ തമ്പടിച്ചാണ് പ്രചരണ പ്രവത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. പ്രവാസികളുടെ വിഷയങ്ങളിൽ ഏറ്റവും ശ്രദ്ധാലുവായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള നന്ദി സൂചകമായി കൂടിയാണ് പ്രവാസലോകത്തുനിന്നും ഇത്രയേറെ നേതാക്കളും പ്രവർത്തകരും ചാണ്ടി ഉമ്മൻറെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുന്നത്.

സൗദി അറേബ്യ, യുഎഇ, ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമെത്തിയ നേതാക്കളുടെ പ്രചരണ പരിപാടികളിൽ ചാണ്ടി ഉമ്മനും കെപിസിസി നേതൃത്വവും സന്തുഷ്ടി പ്രകടിപ്പിച്ചു. സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല, ദമ്മാം റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹനീഫ് റാവുത്തർ, ജീവകാരുണ്യ വിഭാഗം കൺവീനർ സിറാജ് പുറക്കാട്, ബോബി പാറയിൽ, ലിങ്ക്വിൻസ്റ്റർ മാത്യു തുടങ്ങിയവർ പുതുപ്പള്ളിയിലെ പ്രചരണ പരിപാടികളിൽ സജീവമായി രംഗത്തുണ്ട്.

TAGS :

Next Story