Quantcast

മസാർ കമ്പനിയുടെ 4.8 കോടി ഓഹരികൾ വിറ്റഴിച്ച് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്

95 കോടി റിയാൽ സമാഹരിച്ചു

MediaOne Logo

Web Desk

  • Published:

    26 Nov 2025 1:42 PM IST

മസാർ കമ്പനിയുടെ 4.8 കോടി ഓഹരികൾ വിറ്റഴിച്ച് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്
X

റിയാദ്: സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് മക്കയിലെ പ്രധാന റീ ഡെവലപ്മെന്റ് പദ്ധതിയുടെ നിർമാതാക്കളായ ഉമ്മുൽ ഖുറ ഫോർ ഡെവലപ്മെന്റ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിലെ 3.3% ഓഹരികൾ വിറ്റഴിച്ചു. 4.8 കോടി ഓഹരികൾ അതിവേഗ ബുക്ക്ബിൽഡ് ഓഫറിങിലൂടെയാണ് വിറ്റഴിച്ചത്. ഇത് കമ്പനിയുടെ മൊത്തം മൂലധനത്തിന്റെ 3.3% വരും. ഇടപാടിലൂടെ 95 കോടി റിയാലാണ് പി.ഐ.എഫിന് ലഭിച്ചത്. ഒരു ഓഹരിക്ക് 19.8 സൗദി റിയാൽ എന്ന നിരക്കിലാണ് വിൽപന വില നിശ്ചയിച്ചത്. ഇത് ചൊവ്വാഴ്ച ഓഹരിയുടെ ക്ലോസിങ് വിലയേക്കാൾ ഏകദേശം 10% കുറവാണ്.

ആഭ്യന്തര, അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനങ്ങളിൽ നിന്ന് മികച്ച പ്രതികരണമായിരുന്നു ഓഫറിന് ലഭിച്ചത്. മൊത്തം ഓഫർ ചെയ്ത ഓഹരികളുടെ എണ്ണത്തിലുമധികം അപേക്ഷകൾ ലഭിക്കുകയും ചെയ്തു. വിൽപനയ്ക്ക് ശേഷവും പിഐഎഫിന് മസാറിൽ 16.3% (234.3 ദശലക്ഷം ഓഹരികൾ) ഓഹരി പങ്കാളിത്തമുണ്ട്, ഇത് 90 ദിവസത്തെ ലോക്ക്-അപ്പ് കാലയളവിന് വിധേയമായിരിക്കും. 100 ബില്യൺ റിയാൽ മൂല്യമുള്ള മസാർ റീ-ഡെവലപ്മെന്റ് പ്രൊജക്റ്റ് ഈ വർഷം മാർച്ചിൽ 523 മില്യൺ ഡോളർ സമാഹരിച്ച് ഐപിഒ വഴി ലിസ്റ്റ് ചെയ്തിരുന്നു.

TAGS :

Next Story