സൗദി പ്രോ ലീഗ്;അൽ ഹിലാലിന് സമനിലപ്പൂട്ട്
അൽ തവൂനാണ് സമനിലയിൽ തളച്ചത്
റിയാദ്: സൗദി പ്രോ ലീഗിൽ അൽ ഹിലാൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങി. അൽ തവൂനാണ് ഇത്തവണ നീലപ്പടയെ സമനിലപ്പൂട്ടിട്ടത്. കളിയുടെ 41-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിക്കൊണ്ട് സൂപ്പർ താരം റൂബൻ നെവെസാണ് ഹിലാലിനെ മുന്നിലെത്തിച്ചത്. എന്നാൽ തൊട്ടുപിന്നാലെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ (45+4 മിനിറ്റ്) അൽ തവൂന് അനുകൂലമായി ലഭിച്ച പെനാൽറ്റി റോജർ മാർട്ടിനെസ് വലയിലാക്കി മത്സരം തിരിച്ചുപിടിച്ചു. കഴിഞ്ഞ മത്സരത്തിൽ അൽ ഇത്തിഹാദിനെതിരെയാണ് അൽ ഹിലാൽ സമനില വഴങ്ങിയത്.
ഈ സമനിലയോടെ 55 പോയിന്റുകളുമായി അൽ ഹിലാൽ പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 40 പോയിന്റുകളുമായി അൽ തവൂൻ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. അതേസമയം രണ്ടാമതുള്ള അൽ നസ്റിനും 55 പോയിന്റുകളാണുള്ളത്. ശനിയാഴ്ച വൈകുന്നേരം അൽ നജ്മക്കെതിരെ നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ അൽ നസ്റിന് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താൻ സാധിക്കും.
Adjust Story Font
16

