Quantcast

സൗദി പ്രോ ലീഗ് സീസൺ; അൽ ഇത്തിഹാദിന് കിരീടം

ഇത്തിഹാദിന്റെ സൗദി പ്രോ ലീഗിലെ പത്താം കിരീടമാണിത്

MediaOne Logo

Web Desk

  • Updated:

    2025-05-16 14:13:22.0

Published:

16 May 2025 7:40 PM IST

സൗദി പ്രോ ലീഗ് സീസൺ; അൽ ഇത്തിഹാദിന് കിരീടം
X

റിയാദ്: സൗദി പ്രോ ലീഗിൽ തകർപ്പൻ ജയത്തോടെ അൽ ഇത്തിഹാദിന് കിരീടം. അൽ റാഇദിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ജയം. ഇത്തിഹാദിന്റെ സൗദി പ്രോ ലീഗിലെ പത്താം കിരീടമാണിത്ഇത്തിഹാദിന്റെ സൗദി പ്രോ ലീഗിലെ പത്താം കിരീടമാണിത്. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തിനായി അൽ ഹിലാൽ പോരാട്ടം തുടരും.

മത്സരത്തിൽ ഇത്തിഹാദിന് കാര്യങ്ങൾ‌ എളുപ്പമായിരുന്നില്ല. ഒൻപതാം മിനിറ്റിൽ കാന്റെയുടെ പ്രതിരോധപ്പിഴവ് മൂലം അൽ റാഇദിന്റെ ഗോൺസാലസ് ഗോൾ നേടി. ഇത്തിഹാദിന്റെ പ്രധാന സ്‌കോറർ കരിം ബെൻസെമ പരിക്കേറ്റ് പുറത്തിരുന്ന മത്സരം. എങ്കിലും ടീം പതറിയിട്ടില്ലെന്ന് പറഞ്ഞ് 21 ആം മിനിറ്റിൽ ഡച്ച് താരം സ്റ്റീവൻ ബെർഗ്‌വിജൻ സ്കോർ സമനിലയാക്കി.

ഇടവേളയ്ക്ക് മുമ്പുള്ള അഞ്ച് മിനിറ്റിൽ ഹെർണാണ്ടസിന്റെ കോർണറിൽ നിന്നും ഡാനിലോ പെരേര ഹെഡറിലൂടെ പന്ത് പോസ്റ്റിലെത്തിച്ച് ഇത്തിഹാദിന് ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 47-ാം മിനിറ്റിൽ ബെർഗ്‌വിജന്റെ ചിപ്പ് പാസിൽ അൽ-ഒബൗദ് ഗോൾ ലൈനിൽ നിന്ന് പന്ത് വലയിലെത്തിച്ചതോടെ ഇത്തിഹാദ് കിരീടം ഉറപ്പിച്ചു.

സൗദി പ്രോ ലീഗിൽ ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് ബാക്കി. 9 പോയിന്റ് ലീഡോടെ അൽ ഇത്തിഹാദ് ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള അൽ ഹിലാലിന് മൂന്ന് മത്സരങ്ങൾ ബാക്കിയുണ്ട്. അതിൽ ജയിച്ചാലും ഇത്തിഹാദിനെ മറികടക്കാനാകില്ല. അൽ ഹിലാൽ, അൽ ഖദ്‌സിയ, ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ, അൽ അഹ്‌ലി എന്നിവർക്കിടയിൽ രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടം തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ടീമിനു കൂടിയേ 2025-26 എഎഫ്സി ചാമ്പ്യൻസ് ലീഗ് എലൈറ്റിലേക്ക് നേരിട്ട് യോഗ്യത ലഭിക്കൂ.

TAGS :

Next Story