പാർക്കിങ് സൗകര്യങ്ങൾ മെച്ചപ്പെടുത്തും;സൗദി റോഡ് കോഡ് പുറത്തിറക്കി റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി
വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കൂടുതൽ സുഗമമാക്കുന്നതിനാണ് നടപടി

റിയാദ്: കാൽനടയാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനും റോഡുകളുടെയും പാർക്കിങ് സൗകര്യങ്ങളുടെയും നിലവാരം ഉയർത്തുന്നതിനായി 'സൗദി റോഡ് കോഡ്' പുതിയ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചതായി സൗദി റോഡ്‌സ് ജനറൽ അതോറിറ്റി അറിയിച്ചു. നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കൂടുതൽ സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം. തിരക്കേറിയ സ്ഥലങ്ങളിൽ പാർക്കിങ് ഇടങ്ങൾ എങ്ങനെ ക്രമീകരിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ മാനദണ്ഡങ്ങൾ കോഡ് നിർദേശിക്കുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും തടസ്സമില്ലാത്ത രീതിയിൽ സുരക്ഷ ഉറപ്പാക്കണം. ലഭ്യമായ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി കൂടുതൽ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കുന്നതിനുള്ള ഡിസൈൻ രീതികൾ കോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Next Story
Adjust Story Font
16

