സൗദി ആര്‍.പി.എം പുതിയ കേന്ദ്രം റിയാദില്‍ പ്രവര്‍ത്തനമാരംഭിച്ചു
അന്‍പത് ആംബുലന്‍സുകള്‍ ഉള്‍പ്പെടുത്തി

സൗദി റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍സ് റിയാദില്‍ പുതിയ ആംബുലന്‍സ് സെന്ററും മെഡിക്കല്‍ പരിശീലന കേന്ദ്രവും ആരംഭിച്ചു. സ്വദേശി പൗരന്‍മാര്‍ക്ക് മെഡിക്കല്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് സി.എം.ഡി ഷംസീര്‍ വയലില്‍ന്റെ സാനിധ്യത്തില്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. എമര്‍ജന്‍സി മെഡിക്കല്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സെന്റര്‍ പ്രവര്‍ത്തിക്കുക. അന്‍പത് ആംബുലന്‍സുകള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള ഹൃസ്വ ദീര്‍ഘദൂര എമര്‍ജന്‍സി മെഡിക്കല്‍ സേവനങ്ങള്‍, മെഡിക്കല്‍ പ്രഫഷണലുകള്‍ക്കുള്ള അന്താരാഷ്ട്ര പരിശീലന പരിപാടികള്‍ എന്നിവ പുതിയ സെന്റര്‍ വഴി ലഭ്യമാക്കും. സൗദി ആര്‍.പി.എം പ്രവര്‍ത്തനമാരംഭിച്ച് മൂന്നാം വാര്‍ഷികത്തിലാണ് പുതിയ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. കമ്പനിയുടെ കൂടുതല്‍ സെന്ററുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. സൗദി ആര്‍.പി.എം ഗ്ലോബല്‍ പേഷ്യന്റ് സര്‍വീസസ് വഴി സൗദിയെ മെഡിക്കല്‍ ടൂറിസം കേന്ദ്രമായി പരിവര്‍ത്തിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായി മാനേജ്‌മെന്റ് അറിയിച്ചു. സൗദി ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍, ആര്‍.പി.എം സി.ഇ.ഒ മേജര്‍ ടോം, ഡെപ്യൂട്ടി സി.ഇ.ഒ ബനീഷ് അബ്ദുല്ല, ഓപറേഷന്‍ ഡയറക്ടര്‍ റിയാസ് കെ.എം എന്നിവര്‍ സംബന്ധിച്ചു.
Adjust Story Font
16

