സൗദി സൂപ്പർ കപ്പ് ഫിക്സ്ച്ചർ; സെമി ഫൈനലുകൾ ഡിസംബർ 19, 20 തീയതികളിൽ
ഫൈനൽ ഡിസംബർ 23

കുവൈത്ത് സിറ്റി/റിയാദ്: കുവൈത്തിൽ നടക്കുന്ന സൗദി സൂപ്പർ കപ്പ് ഫിക്സ്ച്ചർ പുറത്ത്. ഡിസംബർ 19നാണ് ആദ്യ സെമി ഫൈനൽ. മത്സരത്തിൽ അൽ അഹ്ലിയും ഖാദിസിയയും ഏറ്റുമുട്ടും. ഡിസംബർ 20ന് രണ്ടാം സെമി ഫൈനലിൽ അൽ നസ്ർ അൽ ഖുലൂദിനെ നേരിടും. ഇരു സെമികളിലെയും വിജയികൾ ഡിസംബർ 23ന് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. കുവൈത്തിലെ ജാബിർ അൽഅഹ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. എട്ട് മണിക്കാണ് മത്സരം അരങ്ങേറുക.
അതേസമയം, സൂപ്പർ കപ്പിന് കുവൈത്ത് ആതിഥേയത്വം വഹിക്കുന്നതിന് മുന്നോടിയായി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 (ഠ1) നവംബറിൽ പ്രവർത്തനം പുനരാരംഭിക്കും. യാത്രക്കാരെ സ്വീകരിക്കാനായി 20 പ്രത്യേക കൗണ്ടറുകൾ സജ്ജീകരിക്കുന്നതടക്കം നുവൈസീബ് അതിർത്തി ചെക്ക്പോസ്റ്റിലെ സൗകര്യങ്ങളും വിപുലീകരിക്കും.
Next Story
Adjust Story Font
16

