Quantcast

തന്ത്രപ്രധാന മേഖലകളിലെ വിദേശ നിക്ഷേപങ്ങള്‍ നിയന്ത്രിക്കാന്‍ സൗദി

രാജ്യ സുരക്ഷയെ ബാധിക്കുന്ന മേഖലകളെ വിദേശ നിക്ഷേപത്തില്‍ നിന്നും ഒഴിവാക്കും.

MediaOne Logo

Web Desk

  • Published:

    15 Sept 2021 11:55 PM IST

തന്ത്രപ്രധാന മേഖലകളിലെ വിദേശ നിക്ഷേപങ്ങള്‍ നിയന്ത്രിക്കാന്‍ സൗദി
X

സൗദിയിലെ വിദേശ നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണവും മാർഗ രേഖയും തയ്യാറാക്കുന്നതിന് മന്ത്രി തല സമിതിക്ക് രൂപം നല്‍കി. തന്ത്രപ്രധാന മേഖലകളെയും രാജ്യ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന സംരഭങ്ങളെ നിയന്ത്രിക്കുകാണ് ലക്ഷ്യം. നിക്ഷേപം സ്വീകരിക്കാവുന്ന പുതിയ മേഖലകളേയും സമിതി കണ്ടെത്തും.

രാജ്യത്തേക്കെത്തുന്ന വിദേശ നിക്ഷേപങ്ങളുടെ സ്വഭാവവും രീതിയും പരിഗണിച്ച് മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കാനാണ് മന്ത്രിതല സമിതിക്ക് രൂപം നല്‍കിയത്. സൗദി മന്ത്രിസഭയുടേതാണ് നടപടി.

രൂപീകരിച്ച സമിതിയുയുടെ കീഴിൽ തന്ത്രപ്രധാന മേഖലയിലെ നിക്ഷേപങ്ങൾക്കുള്ള നിബന്ധനകളും നിയന്ത്രണങ്ങളും തയ്യാറാക്കും. നിക്ഷേപ മന്ത്രിയുടെ അധ്യക്ഷതയിലാണ് സമിതി പ്രവര്‍ത്തിക്കുക. അനിയന്ത്രിതമായ വിദേശ നിക്ഷേപം നിയന്ത്രിക്കുക.

തന്ത്രപ്രധാനമായതും രാജ്യ സുരക്ഷയെ ബാധിക്കുന്നതുമായ മേഖലകളെ വിദേശ നിക്ഷേപത്തില്‍ നിന്നും ഒഴിവാക്കുക, തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കമ്പനികളിലെ ഓഹരി പങ്കാളിത്തത്തിന് പരിധി നിശ്ചയിക്കുക എന്നിവ പരിഗണിച്ചാണ് മാര്‍ഗ്ഗരേഖ തയ്യാറാക്കുക.നിക്ഷേപ അപേക്ഷകളിന്മേല്‍ തീരുമാനം കൈകൊള്ളുന്നതിനും സമിതിയെ ചുമതലപ്പെടുത്തി. രാജ്യത്തിന്റെ പൊതു സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഇതിന്റെ ഭാഗമായി രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയ കോര്‍പ്പറേറ്റുകളുടെയും നിക്ഷേപകരുടെയും പട്ടികയും തയ്യാറാക്കും.

TAGS :

Next Story