Quantcast

സൗദിയിലെ വാറ്റ് നിയമം; നിയമ ലംഘനങ്ങളും പിഴകളും പുനര്‍നിര്‍ണയിച്ചു

ആദ്യത്തെ ലംഘനത്തിന് പിഴയുണ്ടായിരിക്കില്ല

MediaOne Logo

Web Desk

  • Updated:

    2022-01-30 13:09:12.0

Published:

30 Jan 2022 1:08 PM GMT

സൗദിയിലെ വാറ്റ് നിയമം; നിയമ ലംഘനങ്ങളും പിഴകളും പുനര്‍നിര്‍ണയിച്ചു
X

മൂല്യവര്‍ധിത നികുതി ലംഘനങ്ങളും ഇവക്കുള്ള പിഴകളിലും സൗദി സകാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റി മാറ്റം വരുത്തി. കടകളിൽ പരിശോധന സംഘങ്ങൾ എത്തി നിയമ ലംഘനം കണ്ടെത്തിയാൽ സ്ഥാപന ഉടമകളേയും നികുതി അടക്കേണ്ടവരേയും പിഴകള്‍ സംബന്ധിച്ച് ബോധവല്‍ക്കരിക്കുകയുമാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്.

ആദ്യമായി ലംഘനം നടത്തുന്നവര്‍ക്ക് പിഴ ചുമത്തില്ല. നികുതിദായകന്‍ മൂന്നു മാസത്തിനുള്ളില്‍ ഇതേ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ചുമത്തപ്പെടും. ഇക്കാര്യത്തിൽ വിട്ടു വീഴ്ചയുണ്ടാകില്ല.

നികുതിവെട്ടിപ്പ് ഉൾപ്പെടെ ഗുരുതര നിയമലംഘനങ്ങൾക്ക് ഈ ഇളവ് ബാധകമാകില്ല. നികുതി വെട്ടിപ്പ്, നികുതി കുടിശ്ശിക അടയ്ക്കാതിരിക്കുക, അടയ്ക്കുന്നതില്‍ കാലതാമസം വരുത്തുക, നികുതി റിട്ടേണുകള്‍ രേഖപ്പെടുത്തുന്നതില്‍ വഞ്ചന കാണിക്കുക, റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ പരാജയപ്പെടുകയോ കാലതാമസം വരുത്തുകയോ ചെയ്യുക തുടങ്ങിയവ ഗുരുതര നിയമ ലംഘനങ്ങളിൽ പെടും. ഇവയ്ക്ക് നിലവിലുള്ള പോലെ തത്സമയം പിഴ ചുമത്തും.

പുനര്‍നിര്‍ണയിച്ച ലംഘനങ്ങളുടെയും പിഴകളുടെയും വിശദവിവരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. എല്ലാതരം ലംഘനങ്ങളും അവയുടെ പിഴകളും തരംതിരിച്ച് സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ടെന്നും എല്ലാ നികുതിദായകരും അത് കൃത്യമായി മനസിലാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

TAGS :

Next Story