Quantcast

സാമ്പത്തിക സ്ഥിതി ഭദ്രമാകും വരെ സൗദിയിലെ വാറ്റ് 15 ശതമാനമായി തുടരും

സാമ്പത്തിക സ്ഥിതി പൂർണമായും ഭദ്രമാകും വരെ നിലവിലെ സ്ഥിതി തുടരുമെന്നും മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    1 Nov 2021 3:05 PM GMT

സാമ്പത്തിക സ്ഥിതി ഭദ്രമാകും വരെ സൗദിയിലെ വാറ്റ് 15 ശതമാനമായി തുടരും
X

സൗദിയിൽ മൂല്യവർധിത നികുതി അഞ്ചിൽ നിന്നും പതിനഞ്ചാക്കിയത് ഇപ്പോൾ പിൻവലിക്കില്ലെന്ന് ധനകാര്യ മന്ത്രി. സൗദിയുടെ സാമ്പത്തിക നില ഭദ്രമാകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. സാമ്പത്തിക സ്ഥിതി പൂർണമായും ഭദ്രമാകും വരെ നിലവിലെ സ്ഥിതി തുടരുമെന്നും മന്ത്രി പറഞ്ഞു.

അഞ്ച് ശതമാനമായിരുന്നു സൗദിയിൽ ഓരോ വസ്തുക്കൾക്കുമുള്ള വാറ്റ് അഥവാ മൂല്യ വർധിത നികുതി. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ പ്രതിസന്ധി മറികടക്കാൻ നികുതി 15 ശതമാനമാക്കി ഉയർത്തി. നിലവിൽ സൗദിയുടെ സാമ്പത്തിക നില ഭദ്രമാകുന്നതാണ് ചിത്രം. ഈ സാഹചര്യത്തിൽ ട്വിറ്ററിലടക്കം വാറ്റ് പഴയ നിരക്കിലേക്കാക്കുമോ എന്ന ചർച്ച സജീവമാണ്. ഇതിനിടയിലാണ് ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആന്റെ പ്രതികരണം. സൗദിയിലെ നിലവിലെ സ്ഥിതിയിൽ വാറ്റ് കുറക്കാൻ ആലോചനയില്ലെന്ന് അദ്ദേഹം അറിയിച്ചു.

സാമ്പത്തിക സ്ഥിതി ഭദ്രമാകും വരെ ഈ നില തുടരും. വാറ്റ് ഉയർത്തിയത് താൽക്കാലികമായാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുൻപ് പറഞ്ഞിരുന്നു. ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ കണക്കുകൾ ഇങ്ങിനെയാണ്. വരവ്: 243 ബില്യൺ റിയാൽ. ചിലവ്: 236.6 ബില്യൺ റിയാൽ. മിച്ചം: 6.6 ബില്യൺ റിയാൽ. കോവിഡ് പ്രത്യാഘാതത്തിന് ശേഷം റെക്കോർഡ് നേട്ടമാണിത്. വൻകിട പദ്ധതികളിലൂടെ വിദേശ സ്വകാര്യ നിക്ഷേപം വർധിപ്പിച്ചത് ഗുണമായിട്ടുണ്ട്. 2023ൽ മിച്ച ബജറ്റാണ് സൗദിയുടെ ലക്ഷ്യം. ഇതോടെ നികുതിയുടെ കാര്യത്തിൽ പുനപരിശോധനയുണ്ടാകുമെന്നാണ് മാർക്കറ്റിലെ പ്രതീക്ഷ

TAGS :

Next Story