Quantcast

'സൗദി വിഷൻ 2030' സ്വകാര്യ മേഖലയുടെ വളർച്ചയ്ക്ക് കരുത്തേകുന്നു: എസ്&പി റിപ്പോർട്ട്

എണ്ണയെ മാത്രം ആശ്രയിച്ചുള്ള സമ്പദ്‌വ്യവസ്ഥയിൽ നിന്ന് മാറി, മറ്റ് മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഫലമാണിത്

MediaOne Logo

Web Desk

  • Published:

    12 Oct 2025 6:52 PM IST

സൗദി വിഷൻ 2030 സ്വകാര്യ മേഖലയുടെ വളർച്ചയ്ക്ക് കരുത്തേകുന്നു: എസ്&പി റിപ്പോർട്ട്
X

റിയാദ്: സൗദി അറേബ്യയുടെ ദീർഘകാല പദ്ധതിയായ 'വിഷൻ 2030' രാജ്യത്തെ സ്വകാര്യ മേഖലയുടെ വളർച്ചയ്ക്ക് വലിയ സാധ്യതകൾ തുറന്നു നൽകുന്നതായി ആഗോള റേറ്റിംഗ് ഏജൻസിയായ എസ് & പി ഗ്ലോബൽ റേറ്റിംഗ്‌സിന്റെ റിപ്പോർട്ട്. ഈ പദ്ധതിയുടെ ഭാഗമായി നടക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ആവശ്യമായ സാമ്പത്തിക സഹായം കണ്ടെത്താൻ കഴിയുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എണ്ണയെ മാത്രം ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥയിൽ നിന്ന് മാറി, മറ്റ് മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഫലമാണിത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭാവിയെ കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുമെന്ന് എസ്&പി ഗ്ലോബൽ റേറ്റിംഗ്‌സ് വിലയിരുത്തുന്നു.

വിഷൻ 2030ന്റെ ഭാഗമായുള്ള മെഗാ പ്രോജക്റ്റുകൾക്ക് വലിയ തോതിൽ മൂലധനം ആവശ്യമാണ്. എണ്ണ വില 2024 മുതൽ കുറയുന്നുണ്ടെങ്കിലും, വർധിച്ച ഉൽപ്പാദനം കാരണം ഇത് ഒരു പരിധി വരെ നികത്താൻ കഴിയും. 2025-2028 കാലയളവിൽ സർക്കാരിന്റെയും ബാങ്കിംഗ് സംവിധാനത്തിന്റെയും മൊത്തം കടം വർധിക്കുമെങ്കിലും, സാമ്പത്തിക ഭദ്രത നിലനിർത്താൻ ആവശ്യമായ കരുതൽ ധനം രാജ്യത്തിനുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എണ്ണ ഇതര വരുമാനം വർധിപ്പിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങിയതായി എസ് & പി റിപ്പോർട്ട് പറയുന്നു. 2025ൽ ജിഡിപിയുടെ 57% വരെ എണ്ണ ഇതര മേഖലയിൽ നിന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൗദിയിലെ ബാങ്കിംഗ് മേഖലയും ശക്തമായി മുന്നേറുകയാണ്. ബാങ്കുകളുടെ മൂലധനം മികച്ച നിലയിലാണ്. വായ്പകൾക്ക് വലിയ ഡിമാൻഡ് ഉള്ളതിനാൽ ബാങ്കിംഗ് മേഖലയുടെ ലാഭം വർധിച്ചു. അടുത്ത 12-24 മാസത്തിനുള്ളിൽ ബാങ്കുകളുടെ ബാഹ്യ കടം ഉയരുമെങ്കിലും, അത് മൊത്തം വായ്പയുടെ 10 ശതമാനത്തിൽ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷ. ഭവന നിർമാണ മേഖലയിലും വലിയ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഭവന ഉടമസ്ഥത 70% ആക്കുക എന്ന ലക്ഷ്യത്തോടെയുള്ള സർക്കാരിന്റെ പദ്ധതികൾക്ക് ഇത് കരുത്ത് പകരുന്നു.

ലോകത്തിലെ പ്രധാന എണ്ണ കയറ്റുമതിക്കാരായി സൗദി അറേബ്യ തുടരും. എണ്ണയുടെ ഉൽപാദനച്ചെലവ് കുറവാണെന്നത് സൗദിക്ക് അനുകൂലമായ ഘടകമാണ്. 2025-2026 കാലയളവിൽ ആഗോള എണ്ണ ആവശ്യം വർധിക്കുമെങ്കിലും, അത് 2024-ലെ വളർച്ചയേക്കാൾ കുറവായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ പദ്ധതികൾക്കായുള്ള ഇറക്കുമതി വർധിക്കുന്നതിനാൽ സൗദിയുടെ കറന്റ് അക്കൗണ്ടിൽ ദീർഘകാലത്തേക്ക് കമ്മി നിലനിന്നേക്കാമെന്നും എസ് & പി കൂട്ടിച്ചേർത്തു.

TAGS :

Next Story