ഓൺലൈൻ വ്യാപാരരംഗത്തെ ഡാറ്റകളുടെ ദുരുപയോഗം; മുന്നറിയിപ്പുമായി സൗദി വാണിജ്യ മന്ത്രാലയം
സൗദി വാണിജ്യ മന്ത്രാലയമാണ് രാജ്യത്തെ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഓൺലൈൻ വ്യാപാരത്തിന്റെ ഭാഗമായി ശേഖരിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായാണ് നിർദേശം.

റിയാദ്: സൗദിയിൽ ഓൺലൈൻ വിൽപ്പന സ്റ്റോറുകൾ ഉപഭോക്താക്കളുടെ വിവരങ്ങൾ അനുമതിയില്ലാതെ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം. ഉപഭോക്താക്കളുടെ വിവരങ്ങൾ വിൽപ്പനക്കും വിൽപ്പനാനന്തര സർവീസുകൾക്കും മാത്രമായി പരിമിതപ്പെടുത്തുവാനും വിവരങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുവാനും മന്ത്രാലയം ആവശ്യപ്പെട്ടു.
സൗദി വാണിജ്യ മന്ത്രാലയമാണ് രാജ്യത്തെ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഓൺലൈൻ വ്യാപാരത്തിന്റെ ഭാഗമായി ശേഖരിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായാണ് നിർദേശം. വ്യകതികൾ നൽകുന്ന വിവരങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് അതത് സ്ഥാപനങ്ങളുടെ ബാധ്യതയാണ്. ഉപഭോക്താക്കളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് രാജ്യത്തെ ക്രിമിനൽ നിയമപ്രകാരം കുറ്റകരമാണ്. ഉപഭോക്താക്കൾ നൽകുന്ന ഡാറ്റ വിൽപ്പനക്കും വിൽപ്പനാനന്തര സർവീസുകൾക്കും മാത്രമാണ് ഉപയോഗിക്കാൻ അനുമതിയുള്ളത്. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രമോഷൻ അറിയിപ്പുകൾ നൽകുന്നതിനും മറ്റു സഹസ്ഥാപനങ്ങൾക്ക് വിവരങ്ങൾ കൈമാറുന്നതിനും പ്രത്യേക അനുമതി തേടണം. അല്ലാത്ത പക്ഷം ഇത്തരം സ്ഥാപനങ്ങൾക്കെതിരെ സൗദി ക്രിമിനൽ നിയമമനുസരിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Adjust Story Font
16

