Quantcast

മിഡ്ഈസ്റ്റ് ഇന്റർനാഷണൽ ഇൻവെൻഷൻ ഫെയർ: രണ്ട് സ്വർണ മെഡലുകൾ നേടി സൗദി വനിത ദുആ നിസാർ ഖുദ്‌രി

അംഗീകാരം വസ്തു ഫിൽട്ടർ ചെയ്യാനും ഉപയോഗിച്ച ദ്രാവകം പുനരുപയോഗിക്കാനുമുള്ള ഉപകരണം കണ്ടുപിടിച്ചതിന്

MediaOne Logo

Web Desk

  • Published:

    14 Feb 2026 3:54 PM IST

Saudi woman Dua Nisar Khudri wins two gold medals at Middle East International Invention Fair
X

റിയാദ്: കുവൈത്തിൽ നടന്ന 16-ാമത് മിഡ്ഈസ്റ്റ് ഇന്റർനാഷണൽ ഇൻവെൻഷൻ ഫെയറിൽ (IIFME) രണ്ട് സ്വർണ മെഡലുകൾ നേടി സൗദി വനിത. ദുആ നിസാർ ഖുദ്‌രിയാണ് മെഡൽ നേടിയത്. വസ്തുക്കൾ ഫിൽട്ടർ ചെയ്യാനും ഉപയോഗിച്ച ദ്രാവകങ്ങൾ പുനരുപയോഗിക്കാനുമുള്ള ഉപകരണം കണ്ടുപിടിച്ചതിനാണ് ഖുദ്‌രി സ്വർണം നേടിയത്. മേളയുടെ സംഘാടകരിൽ നിന്ന് സ്വർണം നേടിയ ഇവർക്ക് IFIA ബെസ്റ്റ് ഇൻവെൻഷൻ അവാർഡും (മേളയിലെ മികച്ച കണ്ടുപിടുത്തം) ലഭിച്ചു. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഇൻവെന്റേഴ്സ് അസോസിയേഷനാണ് രണ്ടാമത്തെ സ്വർണ മെഡൽ നൽകിയത്.

കിങ് അബ്ദുൽ അസീസ് ആൻഡ് ഹിസ് കമ്പാനിയൻസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റഡ്നെസ് ആൻഡ് ക്രിയേറ്റിവിറ്റി (മൗഹിബ) യുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മൗഹിബ അലുമ്നി അംഗമാണ് ഖുദ്‌രി. 2007 മുതൽ കുവൈത്ത് സയൻസ് ക്ലബ് വർഷം തോറും സംഘടിപ്പിക്കുന്നതാണ് IIFME.

TAGS :

Next Story