Quantcast

സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരിക്ക് ദമ്മാമിൽ സ്വീകരണം

MediaOne Logo

Web Desk

  • Updated:

    2023-01-16 09:46:54.0

Published:

16 Jan 2023 3:03 PM IST

സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരിക്ക് ദമ്മാമിൽ സ്വീകരണം
X

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീൽ ബുഖാരിക്ക് ദമ്മാമിൽ സ്വീകരണം നൽകി. ദമ്മാം സെൻട്രൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ കമ്മിറ്റി ദമ്മാം അൽ റയ്യാൻ ഓഡിറ്റോറിയത്തിലാണ് സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്.

സാമൂഹിക പുരോഗതിയെ നിർണയിക്കുന്നത് അവരിലെ വിദ്യാഭാസ രംഗത്തെ ഉണർവാണെന്ന് ചടങ്ങിൽ സംസാരിച്ച അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ മറവിൽ നടക്കുന്ന ഒളിച്ചുകടത്തലുകൾ മനുഷ്യന്റെ പാരസ്പര്യത്തെ തന്നെ റദ്ദ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.സി.എഫ് ദമ്മാം സെൻട്രൽ പ്രസിഡന്റ് എം.കെ അഹമ്മദ് നിസാമി ഇരിങ്ങല്ലൂരിന്റെ അധ്യക്ഷതയിൽ ഇന്റർനാഷണൽ മീഡിയ ആൻഡ് പബ്ലിക്കേഷൻ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി ദമ്മാം സോൺ ചെയർമാൻ സയ്യിദ് സഫുവാൻ തങ്ങൾ പ്രാർത്ഥന നടത്തി. കർണാടക കൾച്ചറൽ ഫൗണ്ടേഷൻ പ്രസിഡണ്ട് ഫാറൂഖ് മുസ്ലിയാർ, ആർ.എസ്.സി സൗദി നാഷണൽ സെക്രട്ടറി റൗഫ് പാലേരി എന്നിവർ ആശംസകൾ നേർന്നു.

മത,സാംസ്‌കാരിക രംഗത്തെ പ്രമുഖർക്ക് പുറമേ ബിസിനസ് മേഖലയിലെ നിരവധി പേർ സംഗമത്തിൽ സംബന്ധിച്ചു. അബൂബക്കർ ഹാജി റൈസ്‌കോ, സമീർ ചാലിശ്ശേരി, മുഹമ്മദ് ഖുറൈശി, നൗഷാദ് മുതുകുർശി, നാസർ ഹാജി, കാദർ ഹാജി, കോയ ഹാജി, ഹംസ വല്ലപ്പുഴ, അസീസ് മുസ്ലിയാർ, നസീർ കാശിപ്പട്ട, ഹസ്സൻ ഹാജി, റഷീദ് ഹാജി എന്നീ പ്രമുഖർക്ക് പുറമേ, കേരള മുസ്ലിം ജമാഅത്ത് നേതാക്കളായ റഷീദ് മുസ്ലിയാർ ആയഞ്ചേരി, അഫ്‌സൽ മാഷ് കൊളാരി, ജുനൈദ് തങ്ങൾ, സയ്യിദ് മുഹമ്മദ് ഷാഫി എന്നിവരും, ദമ്മാമിലെ ഐ.സി.എഫ്,ആർ.എസ് .സി,കെ.സി.എഫ് നേതാക്കളും പങ്കെടുത്തു. സെക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും ഓർഗനൈസേഷൻ സെക്രട്ടറി ഹംസ എളാട് നന്ദിയും രേഖപ്പെടുത്തി.

Next Story