Quantcast

സൗദിയിൽ ഒരാഴ്ചക്കിടെ 50 സിനിമകൾക്ക് പ്രദർശനാനുമതി നൽകി

455 പ്രസിദ്ധീകരണങ്ങൾക്കും, 6 ഇലക്ട്രോണിക് ഗെയിമുകൾക്കും അനുമതി

MediaOne Logo

Gulf Desk

  • Published:

    3 Oct 2026 9:46 PM IST

സൗദിയിൽ ഒരാഴ്ചക്കിടെ 50 സിനിമകൾക്ക് പ്രദർശനാനുമതി നൽകി
X

റിയാദ്: സൗദി ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 50 സിനിമാ ഉള്ളടക്കങ്ങൾക്ക് പ്രദർശനാനുമതി നൽകിയതായി അറിയിച്ചു. ഇതിന് പുറമെ 455 പുസ്തകങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും, 6 ഇലക്ട്രോണിക് ഗെയിമുകൾക്കും, 20 സീരീസ് ഉള്ളടക്കങ്ങൾക്കും അനുമതി നൽകി. അതേസമയം,19,000 മീഡിയ ഉപകരണങ്ങൾക്കും അനുമതി നൽകിയതായി അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 85 മീഡിയ ലൈസൻസുകളും 335 പ്രൊഫഷണൽ രജിസ്ട്രേഷനുകളും അനുവദിച്ചു. കൂടാതെ 10 നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകളും (NOC) നൽകിയതായി അതോറിറ്റി അറിയിച്ചു.

TAGS :

Next Story