ഏഴ് ഉംറ കമ്പനികൾക്ക് വിലക്കേർപ്പെടുത്തി സൗദി
ഹജ്ജ് ഉംറ മന്ത്രാലയത്തിന്റേതാണ് നടപടി

ജിദ്ദ: ഏഴ് ഉംറ കമ്പനികൾക്ക് താത്കാലിക വിലക്കേർപ്പെടുത്തി സൗദി അറേബ്യ. തീർഥാടകരെ ലൈസൻസില്ലാത്ത ഹോട്ടലുകളിൽ താമസിപ്പിച്ചതിനാണ് നടപടി. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റേതാണ് തീരുമാനം. മന്ത്രാലയം നൽകിയ ചട്ടങ്ങൾ പാലിക്കാത്തതിനാണ് കമ്പനികൾക്ക് വിലക്കേർപ്പെടുത്തിയത്. തീർഥാടകരുടെ സുരക്ഷയെയും സുഖസൗകര്യങ്ങളെയും ബാധിക്കുന്ന ഗുരുതരമായ ലംഘനങ്ങളാണ് ഇതെന്ന് മന്ത്രാലയം വിശദീകരിച്ചു. നുസുക് മസാർ പോർട്ടൽ വഴി താമസം, ട്രാൻസ്പോർട്ടേഷൻ ഉൾപ്പെടെ തീർഥാടകരുടെ മുഴുവൻ വിവരങ്ങളും കമ്പനികൾ നൽകണം. ഇതിൽ ലംഘനങ്ങൾ നടത്തിയാലാണ് നിയമ നടപടി. ഉംറ തീർഥാടകർ രാജ്യത്ത് തങ്ങുന്ന ദിവസങ്ങൾ അനുസരിച്ച് പാക്കേജും തിരഞ്ഞെടുക്കണം. ഇതിൽ അധിക ദിവസം രാജ്യത്ത് തങ്ങുകയാണെങ്കിൽ നടപടിയുണ്ടാകും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടിയാണ് ഇപ്പോൾ കമ്പനികൾക്കെതിരെ നടപടി. തീർഥാടകർക്ക് മികച്ച അനുഭവം നൽകുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളും സർക്കാർ മേൽനോട്ടത്തിൽ രാജ്യത്ത് നടപ്പാക്കുന്നുണ്ട്.
Adjust Story Font
16

