Quantcast

ഏഴാം ക്ലാസുകാരിയുടെ ഇംഗ്ലീഷ് പുസ്തകം സൗദിയില്‍ പ്രകാശനം ചെയ്തു

MediaOne Logo

Web Desk

  • Published:

    3 March 2022 12:00 PM IST

ഏഴാം ക്ലാസുകാരിയുടെ ഇംഗ്ലീഷ് പുസ്തകം സൗദിയില്‍ പ്രകാശനം ചെയ്തു
X

ദമ്മാം അല്‍ഖോസാമ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ഖദീജ നാഫില രചിച്ച ഇംഗ്ലീഷ് പുസ്തകം ദി ഫിഫ്റ്റീന്‍ ഡേയസ് ടു കൗണ്ട് പ്രകാശനം ചെയ്തു. അല്‍ഖോബാറില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ അസീസ് പുസ്തകത്തിന്റെ ആദ്യ കോപ്പി മമ്മു മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

കോട്ടയം ഈരാറ്റുപേട്ട സ്വദേശിയാണ് ഖദീജ നാഫില. വിദ്യാര്‍ഥി ജീവിതത്തിന് കൃത്യമായ ദിശയും പ്രചോദനവും നല്‍കുന്നതാണ് പുസ്തകം.



വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന സമൂഹത്തിന്റെ പുനര്‍ നിര്‍മ്മിതിയില്‍ വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ ദിശയും പ്രചോദനവും പകരുന്നതാണ് പുസ്തകമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

വിവിധ സംഘടനാ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു. സിദ്ധീഖ് പാണ്ടികശാല, സിറാജ് ആലുവ, വഹീദ് റഹ്‌മാന്‍, നൗഷീന്‍, അസ്ബാ വാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

TAGS :

Next Story