Quantcast

സൗദിയില്‍ പണപ്പെരുപ്പ നിരക്കില്‍ നേരിയ കുറവ്

ജൂലൈയില്‍ പണപെരുപ്പം 2.1 ശതമാനത്തിലെത്തി

MediaOne Logo

Web Desk

  • Published:

    15 Aug 2025 10:06 PM IST

Saudi Cabinet approves special law allowing those on family visas to work in Saudi Arabia
X

ദമ്മാം: സൗദിയില്‍ പണപ്പെരുപ്പനിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ജൂലൈയില്‍ പണപ്പെരുപ്പം 2.1 ശതമാനമായി കുറഞ്ഞു. ജൂണില്‍ ‌ഇത് 2.3 ശതമാനമായിരുന്നു. അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് നിരക്കില്‍ കുറവ് അനുഭവപ്പെടുന്നത്. ഭവന വാടകയിലെ അനിയന്ത്രിതമായ വര്‍ധനവും, വെള്ളം, വൈദ്യുതി, ഗ്യാസ്, ഇന്ധന വിലകളിലുള്ള വര്‍ധനവും തുടരുകയാണ്.

എന്നാല്‍ ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, റെഡിമെയ്ഡ്സ് ആന്‍റ് ഫുട്ട് വെയര്‍, ഗതാഗതം, ആരോഗ്യം, കമ്മ്യൂണിക്കേഷന്‍ സേവനങ്ങൾ, എന്നിവയിൽ കുറവ് അനുഭവപ്പെട്ടു. 2025 ലും 2026 ലും സൗദിയിലെ പണപ്പെരുപ്പം 2 ശതമാനത്തിൽ നിയന്ത്രിക്കപ്പെടുമെന്ന് അന്താരാഷ്ട്ര നാണയ നിധി നേരത്തെ പ്രവചിച്ചിരുന്നു. ജി-20 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തുന്ന ഏക രാജ്യവും സൗദി അറേബ്യയാണ്.

TAGS :

Next Story