ഖുവൈസയിലെ ചേരികൾ പൊളിച്ചു നീക്കിത്തുടങ്ങി
അടുത്ത മാസം നാല് പ്രദേശങ്ങൾ കൂടി പൊളിച്ച് നീക്കും

ജിദ്ദ: ജിദ്ദ ഖുവൈസയിലെ ചേരികൾ പൊളിച്ച് നീക്കിത്തുടങ്ങി. താമസക്കാർക്ക് ഒഴിഞ്ഞ് പോകാൻ അനുവദിച്ചിരുന്ന സമയം അവസാനിച്ച പശ്ചാത്തലത്തിലാണ് പൊളിക്കൽ ആരംഭിച്ചത്. അടുത്ത മാസം നാല് പ്രദേശങ്ങൾ കൂടി പൊളിച്ച് തുടങ്ങും.
നേരത്തെ പ്രഖ്യാപിച്ച സമയക്രമമനുസരിച്ച് ഇന്ന് മുതൽ ഖുവൈസയിലെ ചേരി പ്രദേശങ്ങങ്ങളിലുള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കി തുടങ്ങിയതായി ചേരി വികസന കമ്മറ്റി അറിയിച്ചു. പ്രദേശത്തെ താമസക്കാർക്ക് ഒഴിഞ്ഞു പോകാനായി നേരത്തെ നൽകിയിരുന്ന അറിയിപ്പ് പ്രകാരമുള്ള സമയ പരിധി അവസാനിച്ച സാഹചര്യത്തിലാണ് പൊളിച്ച് നീക്കൽ ആരംഭിച്ചത്.
നേരത്തെ അറിയിച്ചതനുസരിച്ച് ഇവിടേക്കുള്ള വൈദ്യുതി ജല വിതരണം നേരത്തെ തന്നെ നിർത്തലാക്കിയിരുന്നു. ഇവിടെയുണ്ടായിരുന്ന താമസക്കാർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നത് തുടരും. വിവിധ സഹായങ്ങൾക്കും നഷ്ടപരിഹാരത്തിനും സ്ഥിരമായ താമസ സൗകര്യത്തിനും കമ്മറ്റി ഓഫീസ് വഴിയോ ജിദ്ദ മുനിസിപാലിറ്റി വെബ് സൈറ്റ് വഴിയോ അപേക്ഷിക്കാം. 32 ചേരികളാണ് നീക്കം ചെയ്യുമെന്ന് കമ്മറ്റി പ്രഖ്യാപിച്ചിരുന്നത്. ഇതിൽ മുപ്പതോളം ചേരികൾ ഇതിനോടകം തന്നെ പൂർണമായോ ഭാഗിഗമായോ പൊളിച്ച് നീക്കി കഴിഞ്ഞു. അടുത്ത മാസം നാല് പ്രദേശങ്ങളിൽ കൂടി ചേരികൾ നീക്കം ചെയ്യുമെന്നും ചേരി വികസന കമ്മറ്റി അറിയിച്ചു.
Adjust Story Font
16

