Quantcast

സൗദിയിലെ ജനപ്രിയൻ 'സ്‌നാപ്ചാറ്റ്' തന്നെ; പ്രതിമാസം 25 മില്ല്യണിലധികം ഉപഭോക്താക്കൾ

13നും 34നും ഇടക്ക് പ്രായമുള്ളവരാണ് ഉപഭോക്താക്കളിൽ 90 ശതമാനം പേരും

MediaOne Logo

Web Desk

  • Published:

    23 Feb 2025 7:10 PM IST

Abu Dhabi court fines man Dh25,000 for posting photos of someone else on Snapchat without their consent
X

റിയാദ്: സൗദിയിലെ യുവാക്കൾ ഏറ്റവുമധികം ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം സ്‌നാപ്ചാറ്റെന്ന് കണക്കുകൾ. 25 മില്യണിലധികം ഉപപോക്താക്കളാണ് പ്രതിമാസം പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത്. സൗദി മീഡിയ ഫോറത്തിന്റേതാണ് കണക്കുകൾ. ഓരോ ഉപപോക്താവും ദിനേന പ്ലാറ്റഫോമിൽ ചെലവിടുന്നത് ശരാശരി എഴുപത് മിനിട്ടോളമാണ്. 13നും 34നും ഇടക്ക് പ്രായമുള്ളവരാണ് ഉപഭോക്താക്കളിൽ 90 ശതമാനം പേരും.

സൗദിയിലെ കണ്ടന്റ് ക്രിയേറ്റേഴ്‌സിന് ഏറ്റവുമധികം സ്വീകാര്യത കിട്ടുന്ന ഇടവും സ്‌നാപ്പ് ചാറ്റ് തന്നെ. വാർത്ത, വിനോദം, ബ്രാൻഡ് എൻഗേജ്‌മെന്റ് എന്നിവക്കും പ്ലാറ്റഫോമിൽ പ്രാധാന്യം ഉണ്ട്. വീഡിയോ കണ്ടന്റുകൾക്കാണ് നിലവിൽ കാഴ്ചക്കാർ ഏറെയുള്ളത്. വാർത്താ മാധ്യമങ്ങൾ ഇൻഫ്‌ളുവൻസേർസ്, പരസ്യ ദാതാക്കൾ തുടങ്ങിയവർ നിലവിൽ പ്ലാറ്റഫോമിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വരും കാലങ്ങളിൽ പ്രാദേശിക ബ്രാൻഡുകൾക്കും ആഗോള കമ്പനികൾക്കും പ്ലാറ്റഫോം ഉപയോഗിച്ച് വിപണനം മെച്ചപ്പെടുത്താമെന്നും മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story