Quantcast

'ഹൂതികൾക്കെതിരെ ജീവൻ നൽകാനും സൈനികർ തയ്യാറാകണം'; സൗദി ഗ്രാൻഡ് മുഫ്തി

മക്ക, മദീന ഹറമുകളിലും ഹൂതികളുടെ കടന്നാക്രമണത്തിനെതിരെ ഇമാമുമാർ സംസാരിച്ചു

MediaOne Logo

Gulf Desk

  • Published:

    25 Sept 2026 10:38 PM IST

ഹൂതികൾക്കെതിരെ ജീവൻ നൽകാനും സൈനികർ തയ്യാറാകണം; സൗദി ഗ്രാൻഡ് മുഫ്തി
X

റിയാദ്: യമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങൾക്കെതിരെ രാജ്യത്തെ സംരക്ഷിക്കാൻ സൈനികർ ജീവൻ നൽകാനും തയ്യാറാകണമെന്ന് സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് സാലിഹ് അൽ ഫൗസാൻ ആഹ്വാനം ചെയ്തു. വിശുദ്ധ നഗരമായ മക്ക ഉൾപ്പെടെയുള്ള ജനവാസ മേഖലകളെ ലക്ഷ്യമിട്ട് ഹൂതികൾ തുടർച്ചയായി ആക്രമണശ്രമങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ശക്തമായ പ്രതികരണം. അതിർത്തികളിൽ സുരക്ഷയൊരുക്കുന്ന സൈനികർക്ക് പൂർണ പിന്തുണ നൽകാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ട അദ്ദേഹം, മാതൃരാജ്യത്തിന്റെയും വിശുദ്ധ ഭൂമിയുടെയും കാവൽക്കാർക്ക് വേണ്ടി രാജ്യത്തെ ജനങ്ങൾ പ്രാർഥിക്കണമെന്നും ഓർമിപ്പിച്ചു.

വിഷയത്തിൽ മക്ക, മദീന ഹറമുകളിലെ വെള്ളിയാഴ്ച ജുമുഅ ഖുതുബയിലും ഇമാമുമാർ ഹൂതികളുടെ ആക്രമണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ചു. ഹൂതികളുടെ ഭീകരപ്രവർത്തനങ്ങൾ തുറന്നുകാട്ടാൻ സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം നേരത്തെ തന്നെ പള്ളികൾക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള പള്ളികളിൽ നടന്ന പ്രഭാഷണങ്ങളിൽ സൈനികരുടെ നിസ്വാർത്ഥ സേവനങ്ങളെയും അതിർത്തി സുരക്ഷയുടെ പ്രാധാന്യത്തെയും പ്രകീർത്തിച്ചു.

TAGS :

Next Story