റിയാദിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകനെ മരിച്ച നിലയിൽ കണ്ടെത്തി
ആകുലസ് വീഡിയോ ഗെയിമിങിൽ സജീവമായിരുന്നു

റിയാദ്: സൗദിയിലെ റിയാദിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകനെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്ര സ്വദേശികളായ പ്രഭാകരർ ഗാലി രവി, ഭാര്യ ശ്രീദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. പ്ലസ്ടു വിദ്യാർഥിയായ ഏക മകൻ ഇസ്ര ആകുലസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റിയാദിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായിരുന്നു ശ്രീദേവി. ഇവരെ സഹപ്രവർത്തകർ ജോലി സംബന്ധമായി ബന്ധപ്പെട്ട് വിവരങ്ങളൊന്നും ലഭിക്കാതെ വന്നപ്പോൾ അന്വേഷണത്തിലാണ് മരണ വിവരം പുറത്തറിയുന്നത്.
ആകുലസ് വീഡിയോ ഗെയിമിങിൽ സജീവമായിരുന്നു. പ്രണയനൈരാശ്യമാണ് കാരണമെന്ന് പറയുന്നുണ്ടെങ്കിലും ഇതിൽ സ്ഥിരീകരണമില്ല. സാമൂഹ്യ പ്രവർത്തകനായ സിദ്ദീഖ് തുവ്വൂരിനേയാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കുടുംബം ചുമതലപ്പെടുത്തിയത്. SATA സെക്രട്ടറി മുസമ്മിൽ ശൈഖും നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്നുണ്ട്. ഇന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടികൾ.
Adjust Story Font
16

