Quantcast

ജിദ്ദയിൽ സ്കൂളുകൾക്ക് വേനൽക്കാല പ്രത്യേക പ്രവർത്തി സമയം

ജിദ്ദ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എജുക്കേഷൻ്റെതാണു തീരുമാനം

MediaOne Logo

Web Desk

  • Published:

    5 April 2025 10:04 PM IST

ജിദ്ദയിൽ സ്കൂളുകൾക്ക് വേനൽക്കാല പ്രത്യേക പ്രവർത്തി സമയം
X

ജിദ്ദ: ജിദ്ദയിൽ ഈദ് അവധിക്ക് ശേഷമുള്ള സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. വേനൽക്കാല സമയമാണ് പ്രഖ്യാപിച്ചത്. ജിദ്ദ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എജുക്കേഷൻ്റെതാണു തീരുമാനം.

ജിദ്ദയിലെ എല്ലാ പൊതു സ്കൂളുകൾക്കുമാണ് പുതിയ സമയക്രമം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സൗകര്യപ്രദമായ രൂപത്തിലാണ് പുതിയ ക്രമീകരണം. ഈദ് അവധിക്ക് ശേഷം നാളെയാണ് സ്കൂൾ ആരംഭിക്കുന്നത്. രാവിലെ 6 :45 നും. സായാഹ്ന സ്കൂളുകൾ 12.45 നുമാണ് പ്രവർത്തി സമയം ആരംഭിക്കുക.തുടർ വിദ്യാഭ്യാസ പ്രൈമറി സ്കൂളുകളിൽ ആൺകുട്ടികൾക്ക് ആറിനും പെൺകുട്ടികൾക്ക് വൈകീട്ട് 3.30 നും ആരംഭിക്കും. ഇൻറർ സെക്കൻഡറി സ്കൂളുകൾക്ക് ആൺകുട്ടികളുടെ സമയം വൈകിട്ട് അഞ്ച് ആയിരിക്കും. കാലാവസ്ഥ അനുയോജ്യമായ സമയങ്ങളിൽ അദ്ധ്യായനവും പഠനവും എളുപ്പമാക്കാൻ പുതിയ സമയക്രമം സഹായകമാവും. കുട്ടികളുടെ ആരോഗ്യവും സുരക്ഷിതത്വവും മുൻനിർത്തി കൂടിയാണ് പുതിയ സമയക്രമം നടപ്പിലാക്കുന്നത്.

TAGS :

Next Story