സൗദിയുടെ സാമ്പത്തിക വളർച്ചയെ പുകഴ്ത്തി ആഗോള ക്രഡിറ്റ് റേറ്റിംഗ് ഏജൻസി
ആഗോള ക്രഡിറ്റ് ഏജൻസിയായ എസ് ആന്റ് പിയാണ് സൗദിയെ പ്രശംസിച്ചത്
ദമ്മാം: സൗദി അറേബ്യയുടെ സാമ്പത്തിക വളർച്ചയെ പുകഴ്ത്തി ആഗോള ക്രഡിറ്റ് റേറ്റിംഗ് ഏജൻസി. യു.എസ് ക്രഡിറ്റ് ഏജൻസിയായ സ്റ്റാൻഡേർഡ് ആന്റ് പുവർസാണ് സൗദിയുടെ സാമ്പത്തിക കാഴ്ചപ്പാടിനെ പ്രശംസിച്ച് അവലോകന റിപ്പോർട്ട് പുറത്തിറക്കിയത്. സൗദിയുടെ ഈ വർഷത്തെ ആദ്യപാദ സാമ്പത്തിക വളർച്ചയെ ആസ്പദമാക്കിയാണ് ഏജൻസി റിപ്പോർട്ട് പുറത്ത് വിട്ടത്.
സൗദി അറേബ്യയുടെ സാമ്പത്തിക കാഴ്ചപ്പാട് തീർത്തും പോസിറ്റീവായാണ് പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. എണ്ണ ഇതര സമ്പദ് വ്യവസ്ഥയുടെ വികസനത്തിന് പിന്തുണ നൽകുന്നതിനായി ഭരണകൂടം നടപ്പാക്കുന്ന പദ്ധതികൾ ഫലം കണ്ടു. വിഷൻ 2030 പദ്ധതികളുടെ ഫലമായി ഉപഭോക്തൃ ചിലവ്, ടൂറിസം, നിർമാണം എന്നിവയുടെ ദ്രുതഗതിയിലുള്ള വളർച്ചയിൽ സൗദിയുടെ എണ്ണ ഇതര ജി.ഡി.പി ശക്തമായി തുടരുമെന്നും റിപ്പോർട്ട് പറയുന്നു. നിയോം പദ്ധതിയുടെ പൂർത്തീകരണത്തോടെ രാജ്യത്തിന്റെ എണ്ണ വരുമാനത്തിൽ നിന്നുള്ള ജി.ഡി.പി 35 ശതമാനത്തിൽ നിന്ന് 24 ശതമാനമായി കുറയുമെന്നും ഏജൻസി കണക്കാക്കുന്നുണ്ട്.
Adjust Story Font
16