Quantcast

സ്റ്റിയറിങ് തകരാർ; സൗദിയിൽ ഓഡി Q3 കാറുകൾ തിരിച്ചുവിളിക്കുന്നു

തകരാർ പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ സൗജന്യമായി ചെയ്തു നൽകും

MediaOne Logo

Gulf Desk

  • Published:

    10 Nov 2026 8:05 PM IST

സ്റ്റിയറിങ് തകരാർ; സൗദിയിൽ ഓഡി Q3 കാറുകൾ തിരിച്ചുവിളിക്കുന്നു
X

റിയാദ്: സുരക്ഷാ തകരാർ കണ്ടെത്തിയതിനെ തുടർന്ന് സൗദി അറേബ്യയിൽ 1,283 ഓഡി Q3 കാറുകൾ തിരിച്ചുവിളിക്കുന്നു. 2019 മുതൽ 2025 വരെ പുറത്തിറങ്ങിയ മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. സൗദി വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.

സ്റ്റിയറിങ് സംവിധാനത്തിലെ ഗിയർബോക്സ് ഉറപ്പിക്കുന്ന ബോൾട്ട് തേയ്മാനത്തിന് വിധേയമാകാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. ഇത് സ്റ്റിയറിങ് സംവിധാനത്തിന്റെ ഉറപ്പിനെ ബാധിക്കുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമാകുകയും ചെയ്യും. ഇതിലൂടെ അപകടസാധ്യത വർധിക്കാനും സാധ്യതയുണ്ട്. വാഹനത്തിന്റെ മുൻവശത്തെ ആക്സിലിൽ നിന്ന് ലോഹം കൂട്ടിമുട്ടുന്നതുപോലുള്ള ശബ്ദം കേൾക്കുകയോ സ്റ്റിയറിങ്ങിൽ അസാധാരണമായ തകരാർ അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ വാഹനം ഓടിക്കുന്നത് നിർത്തണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

വാഹനം റീകോൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉടമകൾക്ക് recalls.sa വെബ്സൈറ്റിലൂടെ പരിശോധിക്കാം. തകരാർ പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ സൗജന്യമായി നടത്താൻ ബന്ധപ്പെട്ട കമ്പനിയുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദേശിച്ചു.

TAGS :

Next Story