Quantcast

സർഗാത്മക അവസരങ്ങൾ തുറന്ന് സ്റ്റുഡന്റസ് ഇന്ത്യാ ഇൻസൈറ്റ്2023 ദ്വിദിന ക്യാമ്പ് നത്തി

MediaOne Logo

Web Desk

  • Published:

    16 Jan 2023 12:37 PM IST

സർഗാത്മക അവസരങ്ങൾ തുറന്ന് സ്റ്റുഡന്റസ്   ഇന്ത്യാ ഇൻസൈറ്റ്2023 ദ്വിദിന ക്യാമ്പ് നത്തി
X

സർഗ ശേഷിക്കൊപ്പം, ധാർമ്മിക മൂല്യങ്ങളുടെയും വ്യക്തിത്വ രൂപീകരണത്തിന്റെയും നിരവധി അവസരങ്ങളും സെഷനുകളും ഉൾപ്പെടുത്തി സ്റ്റുഡന്റസ് ഇന്ത്യാ ദമ്മാം ചാപ്റ്റർ സംഘടിപ്പിച്ച ഇൻസൈറ്റ്2023 ക്യാമ്പ് കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് വെത്യസ്ത അനുഭവമായി മാറി.

വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധർ നയിച്ച സെഷനുകൾക്ക് പുറമെ, വിദ്യാർത്ഥികളുടെ അഭിരുചികളും ആനുകാലിക വിഷയങ്ങളിലെ അറിവും വർധിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പടുത്തി ക്രമീകരിച്ച ക്യാമ്പിൽ കുട്ടികളുടെ 6 ഷോർട്ട് വീഡിയോകൾ പ്രദർശിപ്പിച്ചു.

വിവിധ ഗ്രൂപ്പുകൾ 3 വിഷയങ്ങളിലായി അവതരിപ്പിച്ച ഗ്രൂപ്പ് ഡിസ്‌കഷൻ ഉയർന്ന നിലവാരം പുലർത്തി. ഇസ്ലാമോ ഫോബിയ വിഷയമാക്കിയുള്ള ഗ്രൂപ്പ് ഡിസ്‌കഷനിൽ ഇസ്ലാമോ ഫോബിയക്കെതിരായി ശക്തമായ പ്രതികരണങ്ങൾ ആവശ്യമാണെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.

അതിരുകളില്ലാത്ത ജീവിതം നാശത്തിനു കാരണമാകുമെന്ന് 'ലിബറലിസം പേഴ്സണൽ ഫ്രീഡം' എന്ന വിഷയത്തിൽ അവതരിപ്പിച്ച പ്രസന്റേഷനിൽ പറഞ്ഞു. സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ പരിധികളെ കുറിച്ചും ചർച്ച നടന്നു.

ജോഷി ബാഷ, മെഹബൂബ്, നവാഫ് അബൂബക്കർ, ശാദിയ അബ്ദുൽകരീം, ഫിദ അബ്ദുൽ അസീസ്, തിത്തു, ബസീല, നൂറാ ആസിഫ് എന്നീ സ്റ്റുഡന്റസ് ഇന്ത്യാ മെൻറ്റർമാർ കുട്ടികളുടെ ഗ്രൂപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഹഫീസുല്ല കെ.വി, പി.എം.എ ഹമീദ്, അനസ് എടവണ്ണ, അനീസ് എടവണ്ണ എന്നിവർ അവതരിപ്പിച്ച ഐസ് ബ്രെക്കിങ് വിദ്യാർഥികൾക്ക് ആവേശമായി. ഫൈസൽ അബൂബക്കർ, അമീൻ വി ചൂനൂർ, നാസ്‌നിൻ സിനാൻ എന്നിവർ വിവിധ വിഷയങ്ങളിൽ സംവദിച്ചു.



ഭ്രൂണം മുതൽ ഒരു മനുഷ്യന്റെ വ്യത്യസ്ത അവസ്ഥകൾ വരച്ചു കാട്ടുന്ന ചിത്രങ്ങളും, ക്ലേ മോഡലിങും ക്യാമ്പിൽ നിർമ്മിച്ച് പ്രദർശിപ്പിച്ചു. ഔട്ട്‌ഡോർ ഗെയിമുകൾക്ക് പുറമെ അഭിനയശേഷി പരിശോധിക്കുന്ന മത്സരങ്ങൾ ക്യാമ്പിൽ ഉൾപ്പെടുത്തി.

ഷെരീഫ് കൊച്ചി, സിദ്ധീക്ക് ആലുവ, സുബൈർ പുല്ലാളൂർ എന്നിവർ ക്യാമ്പ് ഫയർ, കലാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നാഹിൽ, നിഹ്ല എന്നിവരുടെ കാലിഗ്രഫി പ്രദർശനം വേദിയിൽ അരങ്ങേറി.

ബിനാൻ ബഷീർ, ശബീർ ചാത്തമംഗലം, സമീയുള്ള, ശബ്‌ന അസീസ്, സാലിഹ്, സാദത്ത്, സുഫൈദ് തുടങ്ങിയവർ ക്യാംപിന് നേതൃത്വം നൽകി. തനിമ ദമ്മാം പ്രസിഡന്റ് മുഹമ്മദലി പീറ്റയിൽ ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ് കോയ, സിനാൻ, അഷ്‌കർ ഖനി എന്നിവർ ക്യാമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും സമ്മാനിച്ചു.

Next Story