'രാജ്യത്തെ മാനുഷിക പ്രതിസന്ധിയിൽ ആദ്യ ഇടപെടൽ നടത്തിയത് സൗദി'-കെ.എസ് റിലീഫ് സേവനങ്ങൾക്ക് നന്ദി അറിയിച്ച് സുഡാൻ
സുഡാനിലെ ആരോഗ്യമേഖലയ്ക്ക് സൗദി 3.3 കോടി ഡോളറിലധികം അനുവദിച്ചു

റിയാദ്: സുഡാനിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിലും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും വലിയ പങ്കാണ് കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെഎസ് റിലീഫ്) വഹിച്ചതെന്ന് സുഡാൻ ആരോഗ്യ മന്ത്രി ഡോ. ഹൈതം മുഹമ്മദ് ഇബ്രാഹിം പറഞ്ഞു. സുഡാനിലെ വിവിധ മേഖലകളിലായി കെ.എസ്.റിലീഫ് നടപ്പിലാക്കുന്ന ഒമ്പത് പുതിയ മാനുഷിക പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുഡാനിലെ ആരോഗ്യമേഖലയ്ക്കായി സൗദി അറേബ്യ ഇതുവരെ 3.3 കോടി ഡോളറിലധികം അനുവദിച്ചു. അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളും പവർ ജനറേറ്ററുകളുമായി 200 ലധികം കണ്ടെയ്നറുകൾ സൗദി എത്തിച്ചു. സുഡാനിൽ വിവിധയിടങ്ങളിലായി പ്രതിവർഷം 40 ലധികം മെഡിക്കൽ ക്യാമ്പുകളാണ് കെ.എസ്.റിലീഫ് സജ്ജീകരിക്കുന്നത്. സൗദി നേതൃത്വം നൽകുന്ന ഈ വലിയ പിന്തുണയ്ക്ക് സുഡാൻ സർക്കാരിന്റെയും ജനങ്ങളുടെയും നന്ദി ആരോഗ്യ മന്ത്രി രേഖപ്പെടുത്തി.
Adjust Story Font
16

