സൗദിയില്‍ സമ്മര്‍ ഫെസ്റ്റിന് തുടക്കമായി
"കളര്‍ യുവര്‍ സമ്മര്‍" എന്ന ശീര്‍ഷകത്തിലാണ് ഇത്തവണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്

റിയാദ്: സൗദിയില്‍ സമ്മര്‍ ഫെസ്റ്റിന് തുടക്കമായി. ടൂറിസം മന്ത്രാലയത്തിന് കീഴിലാണ് പരിപാടികള്‍. "കളര്‍ യുവര്‍ സമ്മര്‍" എന്ന ശീര്‍ഷകത്തിലാണ് ഇത്തവണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജിദ്ദ, അസീര്‍, റിയാദ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ വിനോദ കായിക പരിപാടികള്‍ അരങ്ങേറും.
സൗദി ടൂറിസം മന്ത്രിയും, ടൂറിസം അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ അഹമ്മദ് അൽ-ഖാതീബ് ഫെസ്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇതിന് പുറമേ ജൂലൈ മുതൽ ഓഗസ്റ്റ് വരെ റിയാദിൽ നടക്കുന്ന "ഇഡബ്ല്യുസി" ഇ-സ്പോർട്സ് വേൾഡ് കപ്പ് ഉൾപ്പെടെയുള്ള നിരവധി കായിക വിനോദ പരിപാടികളും സമ്മര്‍ ഫെസ്റ്റിന്‍റെ ഭാഗമായി നടക്കും. ഈ വർഷം, 18-ലധികം രാജ്യങ്ങളിൽ നിന്നുള്ള 41 ദശലക്ഷത്തിലധികം വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇത് വഴി 730 കോടി റിയാലിന്‍റെ വരുമാനവും രാജ്യം പ്രതീക്ഷിക്കുന്നു. ഒപ്പം വർഷം മുഴുവനും ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ പദവിയെ ലോക ടൂറിസം മാപ്പില്‍ പ്രതിഫലിപ്പിക്കുന്നതിനും ഫെസ്റ്റ് സഹായിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. ഫെസ്റ്റിനോടനുബന്ധിച്ച് രാജ്യത്ത് നിര്‍മ്മാണം പൂര്‍ത്തിയായ 600ഓളം വരുന്ന പുതിയ ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിനും തുടക്കമാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഫെസ്റ്റ് സെപ്തംബര്‍ വരെ നീണ്ട് നില്‍ക്കും.
Adjust Story Font
16

