സൗദിയിൽ ഉപയോഗിക്കാത്ത ഭൂമിക്ക് നികുതി: റിയാദിൽ ഭൂമിയെ തരം തിരിച്ചു
ഉയരുന്ന വാടക നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ചട്ടം

റിയാദ് സൗദിയിലെ റിയാദിൽ ഉപയോഗിക്കാത്ത ഭൂപ്രദേശത്തിന് നികുതി ഈടാക്കുന്നതിന് ഭൂമിയെ തരം തിരിച്ചു. പത്ത് ശതമാനം വരെയാണ് മന്ത്രാലയം നിശ്ചയിക്കുന്ന നികുതി നൽകേണ്ടി വരിക. ഉയരുന്ന വാടക നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ചട്ടം. സൗദികൾക്കൊപ്പം പ്രവാസികൾക്കും നീക്കം നേട്ടമാകും. സൗദിയിൽ റിയാദ് ജിദ്ദ ഉൾപ്പെടെ നഗരങ്ങളിൽ വാടക നിരക്ക് വർധിച്ചിരുന്നു. ഇതിന് പിന്നാലെ നിരക്ക് വർധന തടയാൻ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. ഇതിൽ പെട്ടതായിരുന്നു ഒഴിഞ്ഞു കിടക്കുന്ന ഭൂപ്രദേശത്തിന് നികുതി ഏർപ്പെടുത്തൽ. ഇതിനായി റിയാദ് നഗരത്തലെ ഭൂമിയെ നാലായി തരം തിരിച്ചു.
ഉത്തരവ് പ്രകാരം റിയാദ് എയർപോർട്ട്, യർമൂഖ്, യമാമ, വാദി ലബൻ എന്നിങ്ങിനെ നഗരത്തിന്റെ നാല് അതിരുകൾക്കകത്ത് പത്ത് ശതമാനം നികുതി ബാധകമാണ്. ആകെ നഗരത്തിന്റെ അറുപത് ശതമാനത്തിലേറെ ഭൂമിക്ക് ഈ നികുതിയാകും. ഇതിന് പുറത്തുള്ളവക്ക് എഴര, അഞ്ച്, രണ്ടര എന്നിങ്ങിനെയാണ് നികുതി ശതമാനം. പ്രവാസികൾ അധികം താമസിക്കുന്ന ബത്ഹ, അസീസിയ്യ, മലസ്, മൻഫുഅ, സുൽത്താന എന്നീ ഭാഗങ്ങളിലും പത്ത് ശതമാനമാണ് ഉപയോഗിക്കാത്ത ഭൂമിക്ക് ഭൂനികുതി. അതായത് പുതിയ നിയമത്തോടെ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയിൽ കെട്ടിടം നിർമിക്കാൻ ഉടമസ്ഥർ നിർബന്ധിതരാകും. ഇതോടെ റിയാദിലെ വാടക നിരക്ക് വർധന തടയാനാകുമെന്നാണ് പ്രതീക്ഷ. സൗദി കിരീടാവകാശിയുടെ നിർദേശത്തിന് പിന്നാലെയാണ് നിയമം.
Adjust Story Font
16

