ഗൾഫ് മേഖലയിലെ സംഘർഷം; രാജ്യസുരക്ഷക്കായി നടപടികൾ സ്വീകരിക്കുമെന്ന് സൗദി മന്ത്രിസഭ
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം

റിയാദ്: സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ ഭൂപ്രദേശവും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി മന്ത്രിസഭ പ്രഖ്യാപിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.
സൗദി അറേബ്യ, ജി.സി.സി രാജ്യങ്ങൾ, എന്നിവക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച വിവിധ രാഷ്ട്രത്തലവന്മാരുടെ നിലപാടുകളെ മന്ത്രിസഭ സ്വാഗതം ചെയ്തു. ഇറാൻ്റെ ആക്രമണത്തിന് ഇരയായ സഹോദര രാജ്യങ്ങൾക്ക് സൗദി പിന്തുണ പ്രഖ്യാപിച്ചു. വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ജി.സി.സി പൗരന്മാർക്ക് ആവശ്യമായ യാത്രാ സൗകര്യങ്ങളും ഒരുക്കാൻ നിർദേശം നൽകി.
Next Story
Adjust Story Font
16

