Quantcast

സൗദിയിൽ 375 കോടിയുടെ അമ്യൂസ്‌മെന്റ് പാർക്ക് വരുന്നു

ലോകത്തെ ഏറ്റവും വലിയ ബഹുമുഖ വിനോദ നഗരമാണ് ഖിദ്ദിയ്യയിൽ വരുന്നത്

MediaOne Logo

Web Desk

  • Published:

    14 Dec 2021 10:40 PM IST

സൗദിയിൽ 375 കോടിയുടെ അമ്യൂസ്‌മെന്റ് പാർക്ക് വരുന്നു
X

സൗദി അറേബ്യയിലെ വിനോദ നഗരമായ ഖിദ്ദിയ്യയിൽ സിക്‌സ് ഫ്‌ളാഗ്‌സിന്റെ അമ്യൂസ്‌മെന്റ് പാർക്ക് നിർമാണത്തിന് കരാർ നൽകി. 375 കോടി റിയാലാണ് കരാർ തുക. ഫ്രഞ്ച് കമ്പനിയാണ് നിർമാതാക്കൾ. ലോകത്തെ ഏറ്റവും വലിയ ബഹുമുഖ വിനോദ നഗരമാണ് ഖിദ്ദിയ്യയിൽ വരുന്നത്. സിക്സ് ഫ്‌ളാഗ്‌സിന് അമ്യൂസ്മെന്റ് പാർക്ക് നിർമാണത്തിന് കരാർ നൽകിയതായി ഖിദിയ ഇൻവെസ്റ്റ്മെന്റ് കമ്പനിയാണ് അറിയിച്ചത്. ഫ്രഞ്ച് കമ്പനിയായ ബോയ്ഗസ് ബാട്ടിമെന്റ് ഇന്റർനാഷണൽ കമ്പനി സൗദിയിലെ അൽമബാനി ജനറൽ കോൺട്രാക്ടിംഗ് കമ്പനിയുമായി ചേർന്ന് പദ്ധതി പൂർത്തിയാക്കും.

ആകെ മൂന്നേകാൽ ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള സ്ഥലത്താണ് സിക്സ് ഫ്‌ളാഗ്‌സിന്റെ അമ്യൂസ്മെന്റ് പാർക്ക് നിർമിക്കുക. 28 ഗെയിമുകളും വിനോദ കേന്ദ്രങ്ങളുമുണ്ടാകും. ഗെയിമുകളിൽ പത്തെണ്ണം മുതിർന്നവർക്കും 18 എണ്ണം കുടുംബങ്ങൾക്കും കുട്ടികൾക്കുമുള്ളതാണ്. മിഡിലീസ്റ്റിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ ഒന്നായിരിക്കും സിക്സ് ഫ്‌ളാഗ്‌സിന്റെ അമ്യൂസ്മെന്റ് പാർക്ക്. റിയാദിൽ നിന്ന് മക്ക റോഡിൽ മല നിരകളോട് ചേർന്നാണ് ഖിദ്ദിയ്യ പദ്ധതി പ്രദേശം.

Six Flags has been awarded the contract to build an amusement park in the Saudi resort city of Khiddiya.

TAGS :

Next Story