ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ച തമിഴ് സ്വദേശിയുടെ മൃതദേഹം മറവ് ചെയ്തു
റിയാദ്: ഹഫർ അൽ ബാത്തിനിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി മറവ് ചെയ്തു. ചെങ്കൽപട്ടം കോവളം സ്വദേശി തമീം അൻസാരിയുടെ (56) മൃതദേഹമാണ് ഖബറടക്കിയത്. മുപ്പത്തിയഞ്ച് വർഷമായി ദിബിയായിൽ ജോലി ചെയ്തു വരികയായിരുന്നു തമീം അൻസാരി. ഈദ് അവധിക്ക് സുഹൃത്തിന്റെ റൂമിൽ എത്തിയ ഇദ്ദേഹത്തിന് അവിടെ വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ: അമീറ നിഷ(46), മകൾ: അസീമ ബാനു(24) എന്നിവരാണ്. ഈ മാസം നാട്ടിലേക്ക് മടങ്ങുവാനുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു മരണം. ഹഫർ ആൽ ബാത്തിൻ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത് നിയമ നടപടികൾക്ക് നേതൃത്വം നല്‍കി. സുൽത്താനും സുഹൃത്തുക്കളും ചേർന്ന് മൃതദേഹം മറവ് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
Next Story
Adjust Story Font
16

