വെട്ടിത്തിളങ്ങുന്ന ടവറുകൾ!; സൗദിയിൽ കെട്ടിട ശുചീകരണ മേഖലയിൽ കഴിഞ്ഞ വർഷം 31% വളർച്ച
ക്ലീനിങ് സ്ഥാപനങ്ങളുടെ എണ്ണം 14,981 ആയി ഉയർന്നു

റിയാദ്: സൗദിയിൽ പടുകൂറ്റൻ കെട്ടിടങ്ങളുടെയും ടവറുകളുടെയും എണ്ണം വർധിച്ചതോടെ, ഇവയുടെ പുറംഭാഗം വൃത്തിയാക്കുന്ന ബിസിനസ് മേഖലയിൽ വൻ മുന്നേറ്റം. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ രംഗത്ത് 31 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2024 അവസാനത്തിൽ 11,415 ആയിരുന്ന ക്ലീനിങ് സ്ഥാപനങ്ങളുടെ എണ്ണം കഴിഞ്ഞ നവംബറോടെ 14,981 ആയി ഉയർന്നു. റിയാദ്, ജിദ്ദ, മക്ക, ദമ്മാം തുടങ്ങിയ നഗരങ്ങളിൽ പുതിയ ടവറുകൾ ഉയരുന്നത് ഈ മേഖലയിലേക്ക് കൂടുതൽ പ്രാദേശിക അന്തർദേശീയ നിക്ഷേപകരെ ആകർഷിക്കുന്നുണ്ട്. നിലവിൽ ഏകദേശം 300 മില്യൺ റിയാലിന്റെ വിപണി മൂല്യമുള്ള ഈ രംഗം വരും വർഷങ്ങളിൽ ഇനിയും വിപുലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story
Adjust Story Font
16

