ഫിഫ ലോകകപ്പ് ട്രോഫി സൗദിയിലുമെത്തി
റിയാദിലാണ് ആദ്യ സ്വീകരണം

റിയാദ്: ലോകകപ്പിന് മുന്നോടിയായി ഫിഫ ലോകകപ്പ് ട്രോഫി സൗദിയിലുമെത്തി. തലസ്ഥാനമായ റിയാദിലാണ് ആദ്യമായി ട്രോഫിക്ക് സ്വീകരണമൊരുക്കിയത്. ആഗോള പര്യടനത്തിലെ ആദ്യത്തെ രാജ്യമായിരുന്നു സൗദി.
സൗദിയിലെത്തിയ ട്രോഫി പ്രധാന സ്ഥലങ്ങളിലും ഷോപ്പിംഗ് മാളുകളിലും ഫുട്ബോൾ ഇവന്റുകളിലും പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്നു. നിരവധി ഫുട്ബോൾ ആരാധകരാണ് വിവിധ ഇടങ്ങളിൽ തടിച്ചു കൂടിയത്. ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളാണ്. ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് എന്ന പ്രത്യേകത കൂടി ഇത്തവണത്തെ ലോകകപ്പിനുണ്ട്.
Next Story
Adjust Story Font
16

