Quantcast

മക്കയിലെ ഹറം പള്ളിയിൽ തിരക്ക് വർധിച്ചു; കൂടുതൽ കവാടങ്ങൾ തുറന്നു

ഉംറ സീസൺ ആരംഭിച്ചതോടെ മക്കയിലെ മസ്ജിദുൽ ഹറമിലെ ജനബാഹുല്യം കോവിഡിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് തിരിച്ചെത്തി

MediaOne Logo

Web Desk

  • Published:

    19 Aug 2021 6:18 PM GMT

മക്കയിലെ ഹറം പള്ളിയിൽ തിരക്ക് വർധിച്ചു; കൂടുതൽ കവാടങ്ങൾ തുറന്നു
X

മക്കയിലെ ഹറം പള്ളിയിൽ തിരക്ക് വർധിച്ചതോടെ കൂടുതൽ കവാടങ്ങൾ വിശ്വാസികൾക്കായി തുറന്ന് കൊടുത്തു. തിരക്ക് കുറക്കുന്നതിനായി പ്രവേശന കവാടങ്ങളിൽ സിഗ്നൽ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളും, വിദേശ തീർഥാടകരും എത്തിതുടങ്ങിയതോടെ ഹറമും പരിസങ്ങളും മുഴുസമയവും ജനനിബിഢമാണിപ്പോൾ.

ഉംറ സീസൺ ആരംഭിച്ചതോടെ മക്കയിലെ മസ്ജിദുൽ ഹറമിലെ ജനബാഹുല്യം കോവിഡിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് തിരിച്ചെത്തി തുടങ്ങി. തിരക്ക് നിയന്ത്രിക്കുന്നതിനായി ഹറം പള്ളിയുടെ 17 കവാടങ്ങൾകൂടി വിശ്വാസികൾക്ക് തുറന്ന് കൊടുക്കുമെന്ന് ഇരഹറം കാര്യാലയം അറിയിച്ചു. ഇവിടെ നൂറോളം നിരീക്ഷണ ഉദ്യോഗസ്ഥരേയും നിയമിച്ചിട്ടുണ്ട്. കൂടാതെ ഹറമിനകത്തെ തിരക്ക് പുറത്ത് നിന്ന് മനസ്സിലാക്കുന്നതിനായി പ്രവേശന കവാടങ്ങളിൽ പച്ച, ചുവപ്പ് എന്നീ നിറങ്ങളിലുള്ള സിഗ്നൽ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഹറമിനകത്ത് നിന്ന് വിശ്വാസികൾ പുറത്തേക്ക് പോകുന്നതിനനുസരിച്ച് കൂടുതൽ തീർഥാടകർക്ക് അകത്തേക്ക് പ്രവേശിക്കുന്നതിനായി കവാടകങ്ങളിലെ സിഗ്നൽ ലൈറ്റുകൾ പച്ച നിറത്തിൽ പ്രകാശിക്കും.

കൂടുതൽ ആളുകളെ ഉൾകൊള്ളാനാകത്ത സാഹചര്യങ്ങളിൽ ഇത് ചുവപ്പ് നിറത്തിലായിരിക്കും പ്രകാശിക്കുക. കോവിഡ് വാക്‌സിനെടുത്തവരുടെ എണ്ണം വർധിച്ചതും, കോവിഡ് കേസുകൾ കുറഞ്ഞതുമാണ് പഴയപ്രതാപത്തിലേക്ക് ഹറമിനെ തിരിച്ചെത്തിച്ചത്. കഴിഞ്ഞ ദിവസം മുതൽ 12 വയസിന് മുകളിലുള്ള കുട്ടികൾക്കും ഹറമിലേക്കുള്ള പ്രവേശനത്തിന് അനുമതി നൽകിയതോടെ ഹറമിൽ സ്ത്രീകളുടെ സാന്നിധ്യവും വർധിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ കൂടി വന്നു തുടങ്ങിയതോടെ ഹറമും പരിസരവും മുഴുസമയവും ജനനിബിഢമാണിപ്പോൾ.

TAGS :

Next Story