Quantcast

റമദാൻ അവസാന പത്ത്; ഹറമൈൻ ട്രെയിൻ സർവീസുകൾ പ്രതിദിനം 140-ലധികമായി വർധിപ്പിച്ചു

സ്പെയിനിൽ നിന്ന് 20 പുതിയ അത്യാധുനിക ട്രെയിനുകൾ വാങ്ങാൻ കരാറായി

MediaOne Logo

Web Desk

  • Published:

    13 March 2026 4:08 PM IST

The Haramain train increases its trips to 140 trips daily during the last ten days of Ramadan
X

റിയാദ്: റമദാനിലെ അവസാന പത്തുദിനങ്ങളിൽ എത്തുന്ന തീർഥാടകരുടെയും സന്ദർശകരുടെയും വൻ തിരക്ക് പരിഗണിച്ച് ഹറമൈൻ അതിവേഗ റെയിൽവേ സർവീസുകൾ വിപുലീകരിച്ചു. പ്രതിദിന സർവീസുകളുടെ എണ്ണം 140-ലധികം ആയി ഉയർത്തിയതായി സൗദി റെയിൽവേ കമ്പനി അറിയിച്ചു. ഹറമൈൻ ട്രെയിനിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രവർത്തന പദ്ധതിയാണിത്. വിശുദ്ധ മാസത്തിൽ 3,662 സർവീസുകളിലായി 17 ലക്ഷത്തിലധികം സീറ്റുകളാണ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്.

മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഹറമൈൻ ട്രെയിൻ, മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള യാത്രാസമയം വെറും രണ്ട് മണിക്കൂറായി കുറയ്ക്കുന്നു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് സ്‌പെയിനിലെ 'ടാൽഗോ' കമ്പനിയിൽ നിന്ന് 20 പുതിയ ട്രെയിനുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പിട്ടതായി SAR കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മേധാവി ഹുസ്സാം അൽ ഷെഹ്‌രി വെളിപ്പെടുത്തി.

നിലവിൽ 35 ട്രെയിനുകളാണ് സർവീസിനുള്ളത്. റമദാൻ തിരക്കിനിടയിലും ട്രെയിനുകളുടെ കൃത്യനിഷ്ഠയിലും സേവന ഗുണനിലവാരത്തിലും യാത്രക്കാർ വലിയ സംതൃപ്തി രേഖപ്പെടുത്തി. സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കാൻ സാങ്കേതിക വിഭാഗം മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.

TAGS :

Next Story